ദിബ്ബ അൽ ഹിസ്ൻ വഴി ഒമാനിലേക്ക് ഗതാഗതം പുനരാരംഭിച്ചു
text_fieldsഷാർജ: യു.എ.ഇയിൽ നിന്ന് ഒമാനിലേക്കുള്ള സമുദ്രപാതയായ അൽ ഹിസ്ൻ തുറമുഖം വീണ്ടും യാത്രക്കാരെ സ്വീകരിച്ചു തുടങ്ങി.
'കോർണിഷ് പോയൻറ്' എന്നറിയപ്പെടുന്ന തുറമുഖം വഴി വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഗതാഗതം ആരംഭിച്ചതെന്ന് അതിർത്തിസമിതി തലവൻ മുഹമ്മദ് ഇബ്രാഹിം അൽ-റൈസി പറഞ്ഞു. ഗൾഫ് മലയാളികളുടെ ഇഷ്ട വിനോദ മേഖലയായ മുസന്ദത്തിലേക്കുള്ള വാതിലുകളും ഇതോടെ തുറന്നു. പാറക്കൂട്ടങ്ങളിൽ ശിൽപങ്ങൾ മെനഞ്ഞ് കടൽ ശാന്തമായി സഞ്ചരിക്കുന്ന മേഖലയാണ് അൽ മുസന്ദം.
അയൽരാജ്യമായ ഒമാനിലെ ദിബ്ബ, മുസന്ദം നിവാസികളെ സഹായിക്കാൻ പുതിയ ആരോഗ്യ നയം നടപ്പാക്കുന്നതായി അൽ-റൈസി പ്രഖ്യാപിച്ചു. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള പി.സി.ആർ പരിശോധനയുടെ കാലാവധി രണ്ടിൽ നിന്ന് ഏഴു ദിവസത്തേക്ക് ദീർഘിപ്പിക്കും.
ഷാർജ സർക്കാർ തുറമുഖങ്ങൾക്കും ബോർഡർ പോയൻറുകൾക്കും ഉയർന്ന മുൻഗണന നൽകുന്നു. നിരവധി തുറമുഖങ്ങളുടെ വികസന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അൽ റൈസി പറഞ്ഞു.നേരത്തെ അബൂദബി വഴി ഒമാനിലേക്ക് റോഡ് ഗതാഗതം തുടങ്ങിയിരുന്നു. നിരവധിയാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. 50 ദിർഹമിെൻറ വിസ എടുത്താൽ ഒമാനിൽ പോയിവരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.