Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാക്സിൻ...

വാക്സിൻ പൂർത്തിയാക്കാത്ത യു.എ.ഇ പൗരന്മാർക്ക്​ യാത്രവിലക്ക്​

text_fields
bookmark_border
വാക്സിൻ പൂർത്തിയാക്കാത്ത യു.എ.ഇ പൗരന്മാർക്ക്​ യാത്രവിലക്ക്​
cancel

ദുബൈ: കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ പൗരൻമാർക്ക്​ യാത്ര നിയന്ത്രണം പ്രഖ്യാപിച്ച്​ ദേശീയ അടിയന്തിര ദുരന്ത നിവാരണ അതോറിറ്റിയും വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ വകുപ്പും നിർദേശം പുറത്തിറക്കി. ജനുവരി 10മുതൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത പൗരന്മാർ വിദേശയാത്ര ചെയ്യരുതെന്നാണ്​ നിയന്ത്രണം. രണ്ട്​ ഡോസ്​ വാക്സിനെടുത്തവർ യാത്രക്ക്​ മുമ്പ്​ നിയമമനുസരിച്ച്​ ബൂസ്റ്റർ ഡോസും എടുക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. വാക്​സിൻ എടുക്കുന്നതിൽ നിന്ന്​ ആരോഗ്യ കാരണങ്ങളാൽ ഒഴിവാക്കിയവർ, മാനുഷിക പരിഗണന അർഹിക്കുന്നവർ, മെഡിക്കൽ-ചികിൽസ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക്​ ഇതിൽ ഇളവുണ്ട്​.

അതിനിടെ രാജ്യത്തെ മുഴുവൻ ഫെഡറൽ സർക്കാർ ജീവനക്കാരും ഒരു മാസത്തിനിടയിൽ ബൂസ്റ്റർ ഡോസ്​ സ്വീകരിക്കണമെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്‌സ് ആവശ്യപ്പെട്ടു. ഇത്​ സംബന്ധിച്ച്​ എല്ലാ മന്ത്രാലയങ്ങൾക്കും ഡിപ്പാർട്ട്​മെന്‍റുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്​. ജനുവരി അവസാനിക്കുന്നതിന്​ മുമ്പായി ബൂസ്റ്റർ സ്വീകരിക്കാനാണ്​ നിർദേശം. ഫെഡറൽ സറക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന്​ ജീവനക്കാർക്കും സന്ദർശകർക്കും അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ നേരത്തെ നിർബന്ധമാക്കിയിരുന്നു.

യു.എ.ഇയിൽ ശനിയാഴ്ച 2556 പ്രതിദിന കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്തത്​. 908പേർ രോഗമുക്​തരാവുകയും ചെയ്തു. കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ ഒരു മരണവും റിപ്പോർട്ട്​ ചെയ്തു. ഇതോടെ ആകെ രാജ്യത്ത്​ മരിച്ചവരുടെ എണ്ണം 2165ആയി ഉയർന്നു. താമസക്കാരും പൗരന്മാരും സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തരുതെന്നും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUAE
News Summary - Travel ban for UAE nationals who have not completed the Covid vaccine
Next Story