യാത്ര കൂടുതൽ സുഗമമാക്കാൻ അത്യാധുനിക സ്മാർട്ട് ഗേറ്റുകൾ
text_fieldsദുബൈ: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും തിര ക്കറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈ രാജ്യാന്തര എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ അതീവ സുഗമമാക്കി അത്യാധുനിക സ്മാർട്ട് ഗേറ്റ് സംവിധാനം. എയർപോർട്ടിലെ പാസ്പോർട്ട് കൗണ്ടറുകളുടെ മുന്നിൽ സാധാരണ ഗതിയിലുണ്ടാകുന്ന നീണ്ട ക്യുവിൽ കാത്തു നിൽക്കാതെ സെക്കൻറുകൾ കൊണ്ട് ആഗമനവും നിർഗമനവും സാധ്യമാക്കുന്ന സ്മാർട്ട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ യാത്ര അനുഭവങ്ങളാണ് സഞ്ചാരികൾക്ക് പകരുന്നത്. 122 സ്മാർട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം ദുബൈ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ച് യാത്ര നടത്തിയത് 10.7മില്യൺ പേരായിരുന്നു. 2018 വർഷത്തെ ദുബൈയിലെ ആകെ യാത്രക്കാരിലെ 22.3 ശതമാനവും തങ്ങളുടെ എമിഗ്രേഷൻ യാത്ര നടപടിയ്ക്ക് ഉപയോഗപ്പെടുത്തിയതും ഈ അത്യാധുനിക സ്മാർട്ട് ഗേറ്റ് മുഖേനയുള്ള നടപടിയാണ്.
2019-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 1,940,660 പേർ ഇത് ഉപയോഗിച്ചതായി അധിക്യതർ വെളിപ്പെടുത്തുന്നു. ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ 352,306 യാത്രക്കാരാണ് ഇതിലൂടെ സേവനം തേടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മറി അറിയിച്ചു. ലളിതമായ നടപടി ക്രമങ്ങളാണ് സ്മാർട്ട് ഗേറ്റിലൂടെയുള്ള യാത്രക്ക് വേണ്ടത് .എമിറേറ്റ്സ് ഐഡി,പാസ്പോർട്ട്, GDRFA dubai എന്ന സ്മാർട്ട് ആപ്പ്,യു.എ.ഇ വാലറ്റ് ,എമിറേറ്റ്സ് സ്കൈവാർഡ്സ് എന്നിവ എല്ലാം ഉപയോഗപ്പെടുത്തി ദുബൈ എയർപോർട്ടിലെ സ്മാർട്ട് ഗേറ്റിലൂടെ യാത്ര ചെയ്യാം.എമിറേറ്റ്സ് ഐഡി ഉപയോഗിച്ചുള്ള യാത്ര ഏറ്റവും ലളിതമാണ് .സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ചാൽ ഗേറ്റിലെ പ്രത്യേക ഇലക്ട്രിക് അറയിൽ ഐ.ഡി നിക്ഷേപിക്കാനുള്ള ശബ്ദ സന്ദേശവും ഗ്രാഫിക് വീഡിയോയും സ്ക്രീനിൽ തെളിയും. ഉടൻ എമിറേറ്റ്സ് ഐ.ഡി അതിൽ കാണിക്കുക.തുടർന്ന് വിരലടയാളം നൽകാനുള്ള നിർദ്ദേശം ലഭിക്കും. അത് പൂർത്തിയാക്കിയാൽ മുഖം തിരിച്ചറിയാനുള്ള സ്ക്രീനിലേക്ക് നേക്കാനുള്ള നിർദ്ദേശവും ലഭിക്കും. ഉടൻ തന്നെ നടപടികൾ എല്ലാം പൂർത്തിയാക്കി മുന്നിലെ എക്സിറ്റ് ഗേറ്റ് തുറക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.