Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസഞ്ചാരികളേ ഇതിലേ; ഹത്ത...

സഞ്ചാരികളേ ഇതിലേ; ഹത്ത പൊലീസ്​ തയാർ

text_fields
bookmark_border
സഞ്ചാരികളേ ഇതിലേ; ഹത്ത പൊലീസ്​ തയാർ
cancel
camera_alt

ടൂ​റി​സം സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പാ​യി ഹ​ത്ത പൊ​ലീ​സ്​ ന​ട​ത്തു​ന്ന പ​രി​ശീ​ല​നം

ദു​ബൈ: സ​ഞ്ചാ​രി​ക​ളെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ഹ​ത്ത പൊ​ലീ​സ്. പു​തി​യ സീ​സ​ൺ തു​ട​ങ്ങു​മ്പോ​ൾ സു​ര​ക്ഷി​ത​മാ​യ ടൂ​റി​സം ഒ​രു​ക്കാ​ൻ ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത മാ​സ​മാ​ണ്​ പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. മ​ല​യി​ടു​ക്കു​ക​ളി​ൽ കു​ടു​ങ്ങു​ന്ന​വ​രെ ര​ക്ഷി​ക്കാ​നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ പൊ​ലീ​സ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ട്ര​ക്കി​ങ്, ഓ​ഫ്​ റോ​ഡ്​ ഡ്രൈ​വ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​മാ​ണ്​ പൊ​ലീ​സു​കാ​ർ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡ്രോ​ണു​ക​ളും ട്ര​ക്കി​ങ്​ വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം സ​ജ്ജ​മാ​യി. മ​ല​യി​ടു​ക്കു​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​ൻ ആ​വ​​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പെ​ടു​ത്തി. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​​ ഹ​ത്ത പൊ​ലീ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ അ​ജ്ഞാ​ത അ​പ​ക​ട​ങ്ങ​ളോ ക്രി​മി​ന​ൽ കേ​സു​ക​ളോ ഹ​ത്ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഹ​ത്ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ കേ​ണ​ൽ മു​ബാ​റ​ക്​ അ​ൽ കെ​ത്​​ബി പ​റ​ഞ്ഞു. സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​മ്പൂ​ർ​ണ മേ​ഖ​ല​യി​ലും സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വി​വ​രം ല​ഭി​ച്ചാ​ൽ ശ​രാ​ശ​രി ഒ​രു​മി​നി​റ്റും ഏ​ഴ്​ സെ​ക്ക​ൻ​ഡും​കൊ​ണ്ട്​ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തു​ന്നു.

പ്ര​ത്യേ​ക വി​നോ​ദ​സ​ഞ്ചാ​ര സു​ര​ക്ഷ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹ​ത്ത വാ​ദി, ഹ​ത്ത ഡാം ​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഇ​വ​രു​ടെ പ്ര​ധാ​ന ജോ​ലി. മ​ല​മു​ക​ളി​ലെ ഏ​ത്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും അ​പ​ക​ട​ങ്ങ​ളും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണ്​ ഈ ​സം​ഘം. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​യും ഇ​വ​ർ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന​വും പൊ​ലീ​സ്​ ഉ​റ​പ്പു​വ​രു​ത്തു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം വി​നോ​ദ​സ​ഞ്ചാ​ര സു​ര​ക്ഷ സം​ഘം 6272 മ​ണി​ക്കൂ​റാ​ണ്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. ഹ​ത്ത​യി​ൽ ദു​ബൈ പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട്​ സ്​​റ്റേ​ഷ​നും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai policetravelers
News Summary - Travelers in this; Hatta police ready
Next Story