പൊതുഗതാഗത മുന്നേറ്റത്തിൽ കുതിച്ചു പായുന്നു ദുബൈ
text_fieldsദുബൈ: പൊതുഗതാഗത സംവിധാനം ശക്തമാക്കാനുള്ള ദുബൈ സർക്കാറിെൻറ പ്രവർത്തനങ്ങൾ അതിവേഗം വിജയത്തിലേക്ക്. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ കീഴിലെ ബസുകളിലും മെട്രോയിലും ട്രാമിലും യാത്ര ചെയ്യുന്നവരുടെ എണ്ണം മുൻകാലങ്ങളെക്കാൾ ഏറെ വർധിച്ചുവെന്നാണ് കണക്കുകൾ. വർഷത്തിെൻറ ആദ്യ പാദത്തിൽ മാത്രം 5.13 കോടി യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.99കോടി പേരാണ് സഞ്ചരിച്ചത്. മൂന്നു ശതമാനത്തിെൻറ വർധനവാണിത്. ട്രാമിൽ യാത്ര ചെയ്തത് 16 ലക്ഷത്തിലേറെ യാത്രക്കാരാണ്. രണ്ടു വർഷം മുൻപത്തേക്കാൾ 20 ശതമാനം വർധന.
ബസുകൾ ആദ്യ മൂന്നു മാസങ്ങളിൽ 3.8 കോടി യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2.5 ശതമാനം അധികം പേരാണ് ബസിൽ യാത്ര ചെയ്യുന്നത്. സുരക്ഷിതവും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം ഒരുക്കുക വഴി യാത്രക്കാരുടെ സന്തോഷം ഉയർത്താനുള്ള ശ്രമങ്ങളാണ് ആർ.ടി.എ നടത്തുന്നതെന്ന് റയിൽ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ മുദറെബ് പറഞ്ഞു.
സ്വകാര്യ വാഹന ഉപയോഗം കുറച്ചുകൊണ്ടു വരാനും പൊതുഗതാഗത മാർഗങ്ങൾ മികച്ച സഞ്ചാര രീതിയാക്കി വളർത്തുവാനുമാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് ബസ് വിഭാഗം ഡയറക്ടർ ബാസിൽ സാദ് ഇബ്രാഹിം പറഞ്ഞു. 2006ൽ ആറു ശതമാനം പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നത്. 2015ൽ അത് 15 ശതമാനമായി, എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ അത് 24 ശതമാനമായി വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.