ദുബൈ മണ്ണിൽ ഇനി 190 രാജ്യങ്ങളിലെ വൃക്ഷങ്ങൾ
text_fieldsദുബൈ: പരിസ്ഥിതിയെ എന്നും ചേർത്തുപിടിക്കുന്ന ദുബൈയിൽ ഇനി 190 രാജ്യങ്ങളിലെ വൃക്ഷങ്ങൾ വളരും. എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ തൈകളാണ് എക്സ്പോയിലെ പ്ലാന്‍റ് നഴ്സറിയിൽ വളരുന്നത്. യു.എ.ഇ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ വൃക്ഷതൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായത്.
'ലോകത്തിന് യു.എ.ഇയുടെ സന്ദേശം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കാം' എന്ന സന്ദേശവുമായാണ് പദ്ധതി. യു.എ.ഇ പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമഹേരി യു.എ.ഇയുടെ ദേശീയ വൃക്ഷമായ ഗഫും മറ്റ് തനത് തൈകളും നട്ടുപിടിപ്പിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ എക്സ്പോയിൽ എത്തിയവർക്ക് ഗഫ് മരത്തിന്‍റെ തൈകൾ സൗജന്യായി നൽകിയിരുന്നു. യു.എ.ഇയിൽ വളരുന്ന സിദർ, അക്കേഷ്യ മരങ്ങളും മന്ത്രി നട്ടു.
എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ റീം അൽ ഹാഷ്മിയും പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും അവരുടെ രാജ്യങ്ങളുടെ തൈകൾ നട്ടു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പാരമ്പര്യമാണ് ഇതെന്നും പരിസ്ഥിതി സംരക്ഷണത്തിനായി ലോകം കൈകോർക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൃക്ഷതൈകൾ എക്സ്പോ വേദിയിലെ നഴ്സറിയിൽ നട്ട് കൊണ്ടിരിക്കും. പിന്നീട് അവയെ സംരക്ഷിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.