കോവിഡ് പോരാളികൾക്ക് ആദരം
text_fieldsഅജ്മാൻ: കോവിഡ് മഹാമാരി രൂക്ഷമായ വേളയിൽ പ്രവാസി സമൂഹത്തിനിടയിൽ മാതൃകാപരമായ സേവനം നടത്തിയ വളൻറിയർമാർക്ക് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറ ആദരം. അറുപതോളം സന്നദ്ധപ്രവർത്തകർ അവാർഡുകൾ ഏറ്റുവാങ്ങി.
കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ തന്നെ മികച്ച ആസൂത്രണത്തോടെ സാമൂഹിക, പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ ഐ.എസ്.സി വളൻറിയർമാരുടെ വിവിധ ഗ്രൂപ്പുകൾ രൂപവത്കരിച്ചാണ് അജ്‌മാനിലും പരിസര പ്രദേശങ്ങളിലും സേവനങ്ങളിൽ മുഴുകിയത്.പ്രത്യേക ഹെൽപ് ഡെസ്ക് ഒരുക്കി രാപ്പകൽ ഭേദമന്യേ ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഭക്ഷ്യകിറ്റുകൾ എത്തിക്കുകയും കാലതാമസം കൂടാതെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
ആദരിക്കൽ പരിപാടി കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ബോർഡ് അംഗം ആർ.പി. മുരളി ഉദ്ഘാടനം ചെയ്തു. ലോക കേരളസഭ അംഗം ബിജു സോമൻ, സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, ഫെയ്ത്ത് ഗ്രൂപ് എം.ഡി എം.കെ. അബ്ദുൽ ജലീൽ, കാരുണ്യ ചാരിറ്റബ്ൾ ഫോറം സെക്രട്ടറി റോജി കെ. ജോൺ, സെൻറ് മേരീസ് ജാകൊബൈറ്റ് ചർച്ച് എൽഡേഴ്സ് ക്ലബ് സെക്രട്ടറി സി.വി. വർഗീസ്, മാസ്സ് അജ്മാൻ ബസാർ യൂനിറ്റ് സെക്രട്ടറി ഹാരിസ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ. ഗിരീഷ്, വൈസ് പ്രസിഡൻറ് വി.വി. പ്രജിത്ത്, ജോയൻറ് സെക്രട്ടറി ചന്ദ്രൻ ബേപ്പ്, ജോയൻറ് ട്രഷറർ അഭിലാഷ് ബഷീർ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.