കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം
text_fieldsദുബൈ: ലോക മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിെൻറ (ഡബ്ല്യു.എം.സി) നേതൃത്വത്തിൽ കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി.
കോവിഡ് മൂന്നാംഘട്ടത്തിലേക്ക് മാറുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്നും കൂടുതൽ ജാഗ്രത പാലിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷകനായി. ഭൂപ്രകൃതി കേരളത്തിന് നൽകിയ അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്താനുള്ള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
ആരോഗ്യ മേഖലയിലെ സേവനത്തിന് 67 പേരെയും സാമൂഹിക പ്രവർത്തനം നടത്തിയ എഴു സംഘടനകളെയും ആദരിച്ചു. മിഡിൽ ഈസ്റ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ടി.കെ. വിജയൻ, വൈസ് പ്രസിഡൻറ് അഡ്മിൻ വിനേഷ് മോഹൻ, ട്രഷറർ രാജീവ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, സെക്രട്ടറി സി.എ.ബിജു, ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡൻറ് ടി.പി. വിജയൻ, വൈസ് പ്രസിഡൻറുമാരായ സി.യു. മത്തായി, മിഡിൽ ഈസ്റ്റ് ചുമതലയുള്ള ചാൾസ് പോൾ, സോഷ്യൽ മീഡിയ ചെയർമാൻ അബ്ദുൽ അസീസ് മാട്ടുവയിൽ, മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ, വനിത വിഭാഗം ഭാരവാഹികളായ ഇസ്താർ ഐസക്, ഷീല റജി, റാണി ലിജേഷ്, രേഷ്മ റെജി, സ്മിത ജയൻ എന്നിവർ സംസാരിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ, അക്കാഫ്- യു.എ.ഇ, സ്വാന്തനം കുവൈത്ത്, ഐ.എസ്.ഇ അബൂദബി, എ.കെ.എം.ജി യു.എ.ഇ, ഐ.എസ്.ഇ അൽ ഐൻ, ബി.കെ.എസ്.എഫ് ബഹ്റൈൻ എന്നീ സംഘടനകളെയാണ് ആദരിച്ചത്. ജോയൻറ് ട്രഷറർ വൈശാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.