യു.എ.ഇക്ക് ആദരം: ഗ്ലോബൽ വില്ലേജിൽ മെഗാ രക്തദാന ക്യാമ്പ്
text_fieldsദുബൈ: യു.എ.ഇ ഭരണകൂടത്തോടുള്ള ഐക്യദാര്‍ഢ്യവുമായി ഗ്ലോബൽ വില്ലേജിൽ രക്തദാന ക്യാമ്പ് നടത്തും. ഗ്ലോബല്‍ വില്ലേജിലും എക്സ്പോയിലും അബൂദബി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലും ഗസ്റ്റ് കെയര്‍ സേവനം നൽകുന്ന ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിങ് എന്ന സ്ഥാപനമാണ് ദുബൈ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം നടത്തുന്നത്. ബുധനാഴ്ച ഗ്ലോബല്‍ വില്ലേജിലെ അഞ്ചാം നമ്പര്‍ ഗേറ്റിനടുത്തുള്ള പാര്‍ക്കിങ് നമ്പര്‍ ആറിലാണ് ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ്പിലെ 300 ഓളം ജീവനക്കാര്‍ രക്തദാനം നടത്തുന്നത്. രാത്രി എട്ടു മുതലാണ് പരിപാടിയെന്ന് ചെയര്മാന് അബ്ദുല്‍ ജലീലും മാനേജിങ് ഡയറക്ടര്‍ ഹാഷിം കോയ തങ്ങളും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
2016ല്‍ നിലവില്‍ വന്ന ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ്പിന് ആറു വര്‍ഷങ്ങള്‍ക്കകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിനുള്ള നന്ദി സൂചകമായാണ് രക്തദാനം നടത്തുന്നത്. ദുബൈ എക്സ്പോയിൽ 100ലധികം ഇലക്ട്രിക് സ്കൂട്ടറുകളും 300 ഓളം വീല്‍ ചെയറുകളും 300 ഓളം ബേബി സ്ട്രോളറുകളുമാണ് നൽകിയത്. ഗ്ലോബല്‍ വില്ലേജിൽ 62 ഇലക്ട്രിക് റിക്ഷാ സര്‍വിസ്, 120 പോര്‍ട്ടര്‍മാരുടെ സേവനം, 1,000ത്തിലധികം ഷോപ്പിങ് ട്രോളി, ഇലക്ട്രിക് വീൽചെയർ, ഇലക്ട്രിക് സ്കൂട്ടർ, ബേബികാർട്ട്, ലോക്കർ സൗകര്യം എന്നിവ ഇവർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.