കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് ആദരം
text_fieldsകോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേൃത്വത്വം നല്‍കിയ ഐ.സി.എഫ്, പ്രവാസി ഇന്ത്യ പ്രവർത്തകർ വതനി അല്‍ ഇമാറാത്ത് ഡയറക്ടര്‍ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസിയില് നിന്നും അംഗീകാരം ഏറ്റ് വാങ്ങുന്നു
ദുബൈ: കോവിഡ് കാല പ്രതിരോധ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈയില്‍ നേതൃത്വം നല്‍കിയ ഐ.സി.എഫ്, പ്രവാസി ഇന്ത്യ, ഐ.എം.സി.സി, എം.എസ്.എസ്, ഒാർമ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരെ വതനി അല്‍ ഇമാറാത്ത് ഡയറക്ടര്‍ ദിറാര്‍ ബല്‍ഹൂല്‍ അല്‍ ഫലാസി ദുബൈ മർകസിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
മലയാളി സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ യു.എ.ഇയിലെ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ഒപ്പം നിൽക്കുന്നതാണെന്ന് അൽഫലാസി പറഞ്ഞു. യു.എ.ഇ സർക്കാറിന് സേവന പ്രവർത്തകരോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ഹക്കീം അസ്‌ഹരി, സലീം ഷാ, മുബാറക് അബ്ദുൽ റസാക്, നാസർ ഊരകം, അബുല്ലൈസ്, ഫദ്ല്, യഹ്യ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.