മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ട്രോളികൾ തണൽവിരിക്കും
text_fieldsദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർക്ക് നൽകുന്ന പുതിയ ട്രോളി
ദുബൈ: പൊരിവെയിലത്ത് െതാഴിലെടുക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ആശ്വാസമായി ദുബൈ മുനിസിപ്പാലിറ്റിയുടെ ട്രോളികൾ. മുകളിൽ ഷെയ്ഡും ഫാനുമുള്ള ട്രോളികളാണ് മുനിസിപ്പാലിറ്റി ജീവനക്കാർക്കായി അധികൃതർ നൽകിയത്.
സൗരോർജത്തിലാണ് ഫാൻ പ്രവർത്തിക്കുക. യു.എ.ഇയിൽ ഇപ്പോൾ കനത്ത വെയിലാണ്. ഈ സമയത്ത് തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. ശുചീകരണ വസ്തുക്കൾ സൂക്ഷിക്കാൻ സൗകര്യം ട്രോളിയിലുണ്ട്. രണ്ട് സംഭരണികളിലായി 150 ലിറ്റർ വരെ ശേഖരിക്കാം. ആദ്യ ഘട്ടമായി 25 േട്രാളികളാണ് വിതരണം ചെയ്യുക. ദുബൈയുടെ സൗന്ദര്യം നിലനിർത്താനും വർധിപ്പിക്കാനും ശുചീകരണ തൊഴിലാളികൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അധികൃതർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.