ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് തീപിടിത്തം; ഒരാൾ മരിച്ചു
text_fieldsഫുജൈറയിൽ ട്രക്കും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം
ഫുജൈറ: എമിറേറ്റിൽ ട്രക്കും മാലിന്യം കൊണ്ടുപോകുന്ന ടാങ്കറും കൂട്ടിയിടിച്ച് ഒരു മരണം. വാഹനത്തിന്റെ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ഒരു വാഹനം റെഡ് സിഗ്നൽ ലംഘിച്ച് മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായത്.
കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളും തീപിടിക്കുകയായിരുന്നുവെന്ന് ഫുജൈറ പൊലീസ് എക്സ് അക്കൗണ്ട് വഴി അറിയിച്ചു. രക്ഷാപ്രവർത്തനം നടത്തിയ അധികൃതർ പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു.
ഇയാളുടെ നില തൃപ്തികരമാണ്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് റോഡിൽ തീയും പുകയും നിറഞ്ഞ ചിത്രം അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണവും പരിശോധനയും അടക്കമുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.