യു.എ.ഇയിൽനിന്നുള്ള ട്രക്കുകൾ റഫയിലേക്ക് പുറപ്പെട്ടു
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് സഹായവസ്തുക്കളുമായി ഈജിപ്തിലെ അൽ ആരിഷിൽ എത്തിയ വാഹനങ്ങൾ ഞായറാഴ്ച റഫ അതിർത്തിയിലേക്ക് പുറപ്പെട്ടു. ഇതു വഴിയാണ് വാഹനങ്ങൾ ഗസ്സയിലേക്ക് പ്രവേശിക്കേണ്ടത്. 272.5 ടൺ സഹായവസ്തുക്കൾ അടങ്ങിയ 13 ട്രക്കുകളാണ് റഫ അതിർത്തിയിലേക്ക് സഞ്ചരിക്കുന്നത്.
ഇതിൽ 10 ട്രക്കിൽ ആകെ 252 ടൺ തൂക്കം വരുന്ന 16,800 ഭക്ഷ്യ കിറ്റുകളും മൂന്ന് ട്രക്കിൽ 360 ടെന്റുകളുമാണ്. ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി ശേഖരിച്ച വസ്തുക്കളാണ് യു.എ.ഇയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ വിതരണം ചെയ്യാനെത്തിക്കുന്നത്.
ഗസ്സയിൽ ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ‘ഗാലന്റ് നൈറ്റ്3’ ദൗത്യം പ്രഖ്യാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.