നിർമിതബുദ്ധികൾക്കപ്പുറം മനുഷ്യത്വവും കാരുണ്യവുമാണ് യഥാർഥ മാനവികത -സമദാനി
text_fieldsഅൽഐൻ: മനുഷ്യത്വവും കാരുണ്യവും സമൂഹത്തിൽ നിലനിർത്താനും പരിപോഷിപ്പിക്കാനും എല്ലാ വിഭാഗത്തിന്റെയും ഐക്യനിര ആവശ്യമാണെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. അൽഐൻ കെ.എം.സി.സി കാസർകോട് ജില്ല ഘടകം ഒരുക്കിയ തിരുനബിയുടെ മാനവികത വിഷയത്തിലുള്ള സമ്മേളനം അൽഐൻ യു.എ.ഇ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധി പുതിയ ജോലിസാധ്യതകൾ സൃഷ്ടിച്ചേക്കാം. ആ പുതിയ ജോലികൾ വിദ്യാഭ്യാസപരമായും വ്യവസായികമായും ഉന്നതിയിൽ നിൽക്കുന്ന വിഭാഗങ്ങളെയാണ് സഹായിക്കുന്നത്. ഇത് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇടയിലെ അന്തരം വർധിപ്പിക്കും.
വൻശക്തികളുടെ കടന്നുവരവും ഡിജിറ്റൽ കോളനികളും ഇതുമൂലം സൃഷ്ടിക്കപ്പെടുമെന്നും സമദാനി പറഞ്ഞു.ജില്ല പ്രസിഡന്റ് ഇക്ബാൽ പരപ്പ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ വലിയപറമ്പ സ്വാഗതവും എ.സി. അഷ്റഫ് നന്ദിയും പറഞ്ഞു.
കെ.എം.സി.സി ദേശീയനേതാവ് അഷ്റഫ് പള്ളിക്കണ്ടം, അൽഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശഹാബുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി ഹാഷിം കോയ തങ്ങൾ, ട്രഷറർ തസ്വീർ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, ജനറൽ സെക്രട്ടറി മണികണ്ഠൻ, അസി. സെക്രട്ടറി ഖാലിദ് പാഷ, ഷാജി ജമാലുദ്ദീൻ, അബ്ദുൽ റഷീദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മികച്ച കെ.എം.സി.സി പ്രവർത്തകർക്കുള്ള പുരസ്കാരം ഖാലിദ് പാഷ, മുഹമ്മദ് അലി, താജുദ്ദീൻ ചന്ദേര എന്നിവർ ഏറ്റുവാങ്ങി. കെ.എം.സി.സിയുടെ ഹാദിയ ഗ്രാമത്തിലേക്കുള്ള ധനസഹായം യോഗത്തിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.