സിഗ്നലില്‍ എൻജിൻ ഓഫ് ചെയ്യൂ: കാമ്പെയിനുമായി അജ്മാൻ നഗരസഭ
text_fieldsഅജ്മാന്: റെഡ് സിഗ്നലില്‍ ഊഴം കാത്തുനില്ക്കുന്നവര് വാഹനത്തിന്റെ എൻജിന് ഓഫ് ചെയ്യാന്‍ നിർദേശിച്ച് അജ്മാന് നഗരസഭ. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നിർദേശം.
ഇതിനായി റെഡ് സിഗ്നലില്‍ എൻജിൻ ഓഫ് ചെയ്യുക എന്നുകൂടി പ്രദര്‍ശിപ്പിക്കും. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള എല്ലാ ഗുണപരമായ ആശയങ്ങളും സംരംഭങ്ങളും ഡിപ്പാർട്ട്മെന്റ് സ്വീകരിക്കുന്നുണ്ടെന്ന് നഗരസഭ അടിസ്ഥാന വികസന വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
ഈ സംരംഭം കാർ ഡ്രൈവർമാർക്ക് സുസ്ഥിരതയെ പിന്തുണക്കുന്നതിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നുവെന്ന് ഡോ. എം. ബിൻ ഒമൈർ കൂട്ടിച്ചേര്‍ത്തു.ശൈത്യ കാലാവസ്ഥയായതിനാൽ കാറുകളുടെ എൻജിൻ ഓഫ് ചെയ്യുന്നതിന് പ്രയാസമില്ല.
ഈ സാഹചര്യത്തിലാണ് നിർബന്ധിതമല്ലാത്ത സംരംഭം നടപ്പിലാക്കാൻ തീരുമാനിച്ചത്. ആധുനികവും പരിസ്ഥിതി സൗഹൃദവുമായ കാറുകളുടെ എൻജിൻ സിഗ്നലുകളിൽ ഓഫ് ചെയ്താലും നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമാക്കാൻ കഴിയും.ഇതുവഴി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗവാക്കാകാനും നിരവധി നല്ല ഫലങ്ങൾ കൈവരിക്കാനും കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.