തടവറയിൽനിന്ന് 27 പേര് ഇസ്ലാം മതം സ്വീകരിച്ചു
text_fieldsറാസല്‍ഖൈമ: ജയിലില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ 27 പേര് ഇസ്ലാം സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.സുഹൃത്തുക്കളുടെ പെരുമാറ്റ രീതികളും ഇസ്ലാമിനെക്കുറിച്ചുള്ള ആമുഖ പ്രഭാഷണങ്ങളും കൂടുതല്‍ പഠിക്കാന്‍ തങ്ങളില്‍ താല്പര്യമുളവാക്കിയെന്ന് ഇസ്ലാം സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു. ശിക്ഷാ നടപടികള്‍ക്കൊപ്പം ജയിലിലെ ധാര്‍മിക ശിക്ഷണങ്ങള്‍ ജീവിതത്തിന് വെളിച്ചം നല്കാന് ഉതകുന്നതാണെന്നും അവര്‍ തുടര്‍ന്നു.
മതത്തിെൻറയും ഭാഷയുടെയും വംശത്തിെൻറയും പശ്ചാത്തലത്തില്‍ പ്രത്യേക പരിഗണനകളൊന്നും തടവുകാര്‍ക്ക് നല്‍കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നീതി പൂര്‍വമായ ഇടപെടലുകളും സമൂഹത്തില്‍ നല്ല അംഗങ്ങളായി വര്ത്തിക്കേണ്ടതിെൻറ ആവശ്യതകളും ഉദ്ബോധിപ്പിച്ച് അന്തേവാസികളില്‍ ആത്മവിശ്വാസം നല്‍കുകയെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ കാഴ്ചപ്പാടിനനുസൃതമായാണ് എല്ലാ തടവുകാരോടുമുള്ള സമീപനം. പുനരധിവാസ പരിശീലന പരിപാടികള്‍ നൂറുകണക്കിന് തടവുകാര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്.
തൊഴില്‍-സംരംഭക വിപണിയെക്കുറിച്ചുള്ള പഠനം, സ്കൂളുകളിലെയും ലൈബ്രറികളിലെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും തടവുകാര്‍ക്ക് നല്‍കിവരുന്നതായി റാക് ജയില്‍ വകുപ്പ് വ്യക്തമാക്കി. അന്തേവാസികള്‍ നിര്‍മിച്ച ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും ഒൗട്ട്ലെറ്റുകളിലും പരിപാടികളിലും പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.