ട്വന്റി20 യോഗ്യത: അപരാജിതരായി യു.എ.ഇ
text_fieldsദുബൈ: 2026 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ കടമ്പയുടെ ആദ്യ പടി കടന്ന് യു.എ.ഇ. പത്തു ദിവസമായി ഏഷ്യൻ ടൗണിലും ദോഹയിലുമായി നടന്ന ഏഷ്യൻ ‘ബി’ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ബഹ്റൈനെ എട്ടു വിക്കറ്റിന് തോൽപിച്ചാണ് യു.എ.ഇ മേഖലാതല യോഗ്യത അങ്കത്തിലേക്ക് ഇടം ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ ഉയർത്തിയ 136 എന്ന ലക്ഷ്യം 19.3 ഓവറിൽ മൂന്നു ബാളുകൾ ബാക്കിനിൽക്കെ യു.എ.ഇ മറികടന്നു. 58 ബാളിൽ 77 റൺസുമായി കളം നിറഞ്ഞ അലിഷൻ ഷറഫുവും 42 റൺസുമായി രാഹുലും ചേർന്നാണ് യു.എ.ഇക്ക് മിന്നും ജയം സ്വന്തമാക്കിയത്.
അലിഷൻ ഷറഫുവാണ് മാൻ ഓഫ് ദി മാച്ച്. ഏഷ്യൻ ‘ബി’ യോഗ്യത റൗണ്ടിൽ ആറ് കളിയും ജയിച്ച യു.എ.ഇ (12 പോയന്റ്) ആദ്യ രണ്ടു സ്ഥാനക്കാരായാണ് റീജനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. അടുത്ത വർഷം ആഗസ്റ്റിലാണ് ഏഷ്യ, ഈസ്റ്റ് ഏഷ്യ, പസഫിക് രാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന മേഖലാതല യോഗ്യത റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ജപ്പാൻ, കുവൈത്ത്, മലേഷ്യ, യു.എ.ഇ, ഒമാൻ, നേപ്പാൾ, സമോവ, പാപുവ ന്യൂ ഗിനിയ ഉൾപ്പെടെ ഒമ്പതു ടീമുകൾ പങ്കെടുക്കുന്ന ഈ റൗണ്ടിൽനിന്ന് മൂന്നു ടീമുകൾ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.