ട്വൻറി20 ലോകകപ്പ്: ട്രോഫി പ്രകാശനം ചെയ്തു
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിെൻറ ട്രോഫി ദുബൈയിൽ പ്രകാശനം ചെയ്തു.
ഐ.സി.സി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ചെയർമാനുമായ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി െജയ് ഷാ, ഇ.സി.ബി വൈസ് ചെയർമാൻ ഖാലിദ് സറൂനി, ഐ.സി.സി ആക്ടിങ് സി.ഇ.ഒ ജെഫ് അല്ലാർഡീസ്, ഡോ. തയിബ് കമാലി, മുബഷിർ ഉസ്മാനി എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 17 മുതൽ യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 60 ശതമാനം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ യു.എ.ഇയിൽ അനുമതിയുണ്ടെങ്കിലും ഐ.സി.സി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ദുബൈ ഹോം ഗ്രൗണ്ട് –ബാബർ അസം
ദുബൈ: ട്വൻറി20 ലോകകപ്പിൽ പാകിസ്താനെ നേരിടുേമ്പാൾ സമ്മർദം ഇന്ത്യക്കായിരിക്കുമെന്ന് പാകിസ്താൻ നായകൻ ബാബർ അസം. ദുബൈ തങ്ങൾക്ക് ഹോം ഗ്രൗണ്ടാണെന്നും നാട്ടിൽ കളിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
മത്സരത്തിൽ 100 ശതമാനം വിജയത്തിനായി സമർപ്പിക്കും. ടീം സെലക്ഷനിൽ തൃപ്തനാണ്. എല്ലാ ഫോർമാറ്റിലും ടീമിനെ നയിക്കുന്നതിൽ സമ്മർദമില്ല. ട്വൻറി20യിലേക്കുള്ള ഒരുക്കം നടത്താൻ ന്യൂസിലൻഡുമായുള്ള പരമ്പര സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിജയം ഇന്ത്യക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.