ദുബൈയിൽ മലയാളികൾക്ക് രണ്ട് ഈദ്ഗാഹുകൾ
text_fieldsദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനും അല്‍മനാര്‍ ഇസ്ലാമിക് സെന്ററിനുമായി മലയാളത്തിൽ രണ്ടും ഉർദു, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം അഞ്ച് ഈദ്ഗാഹുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ടാര്‍ജറ്റ് ഫുട്ബാള്‍ ഗ്രൗണ്ടിലെ ഈദ്ഗാഹിന് ഹുസൈന് കക്കാടും നേതൃത്വം നല്‍കും.
പെരുന്നാള്‍ ദിനത്തില്‍ രാവിലെ 6.06ന് പെരുന്നാൾ നമസ്കാരവും തുടര്‍ന്ന് മലയാളത്തില്‍ ഖുത്തുബയും നടക്കും. അല്‍ മനാര്‍ സെന്റര്‍ ചെയര്മാന് ശംസുദ്ദീന്‍ മുഹിയുദ്ദീന്, ഹാഫിസ് നഈമുള്ളാഹ് സനാബുലി, ഹുസൈന് കക്കാട്, അബ്ദുസ്സലാം മോങ്ങം, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സമദ് ആനപ്പടിക്കല്‍, ഭാരവാഹികളായ പി.എ. ഹുസൈന് ഫുജൈറ, അബ്ദുല്‍ വാഹിദ് മയ്യേരി, അബ്ദുല്‍ റഹ്മാന് തെയ്യമ്പാട്ടില്‍, മുഹമ്മദലി പാറക്കടവ്, മുജീബ് വാഴക്കാട്, റഫീഖ് ഇ.എം, അബ്ദുല്‍ നസീര്‍ പി.എ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.