ഒരു വീട്ടിലേക്ക് രണ്ട് ഗോൾഡൻ വിസ
text_fieldsദുബൈ: ബിസിനസ് രംഗത്തെ നിക്ഷേപത്തിെൻറ പേരിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യമലയാളി ദമ്പതികളായി പി.കെ. സജീവനും ആൻ സജീവനും. കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, രാജ്യാന്തര റസ്റ്റാറൻറ്സ് ശൃംഖലകള്‍, പ്ലാേൻറഷൻ, സിനിമാ നിര്‍മാണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ആൻ സജീവന് ഗോൾഡൻ വിസ നൽകിയത്. അരോമ ഗ്രൂപ്പിന് കീഴിലെ ഫ്രാഗ്രൻറ് നാച്വര്‍ എന്ന പേരിലുള്ള കേരളത്തിലെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകളുടെ മാനേജിങ് ഡയറക്ടറാണ് ആന്‍ സജീവ്. ഭർത്താവ് പി.കെ. സജീവന് നേരത്തെതന്നെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
സാധാരണ ഒരാൾക്ക് ഗോൾഡൻ വിസ ലഭിച്ചാൽ ആ കുടുംബത്തിലെ എല്ലാവരും 10 വർഷ വിസക്ക് അർഹരാകും. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി തങ്ങളുടേതായ മേഖലകളിലെ അംഗീകാരമായാണ് രണ്ട് പേർക്കും ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്. കൊല്ലം പൂയപ്പള്ളി സ്വദേശിയാണ് പി.കെ. സജീവൻ. കോട്ടയം വടവാതൂര്‍ സ്വദേശിനിയാണ് ആന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.