ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം മുടങ്ങി; നിർമാണ കമ്പനിക്ക് 1.75 ദശലക്ഷം പിഴ
text_fieldsദുബൈ: ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം കുടിശ്ശിക വരുത്തിയ നിർമാണ കമ്പനിക്ക് 1.75 ദശലക്ഷം ദിർഹം പിഴ ചുമത്തി. 215 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. ഒരാൾക്ക് 5,000 ദിർഹം വീതം 10,75,000 ദിർഹം പിഴയായി നൽകണമെന്നാണ് ദുബൈയിലെ ലേബർ കോടതി ഉത്തരവ്.
ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയ കുറ്റത്തിന് നിർമാണ കമ്പനിയുടെ ഡയറക്ടറോട് കോടതിയിൽ ഹാജരാകാനും ദുബൈ നാച്വറലൈസേഷൻ ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ നിർദേശിച്ചു. സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നൽകുന്നതിൽ വീഴ്ചവരാൻ കാരണമെന്ന് അദ്ദേഹം സമ്മതിച്ചു. കമ്പനിയുടെ പേരും വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.