അൽ ദഫ്രയിൽ രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി
text_fieldsഅബൂദബി: അൽ ദഫ്ര മേഖലയിൽ രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾകൂടി തുറന്നു. വാട്ടർ ഫ്രണ്ട് ഡസ്റ്റിനേഷനുകളായ മുഹൈരി ബേ, മംഷ അൽ മുഹൈരി എന്നിവയുടെ ഉദ്ഘാടനം അൽ ദഫ്ര മേഖലയിലെ റൂളേഴ്സ് പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ നിർവഹിച്ചു. വ്യാപാരം, വിനോദം, വിശ്രമം തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്നതാണ് പുതിയ കേന്ദ്രങ്ങൾ. 12 ഹെക്ടർ വ്യാപിച്ചുകിടക്കുന്ന മുഹൈരിയ ബേ ഹൗസിൽ നിരവധി ഔട്ട്ലെറ്റുകളും മൂന്ന് റീട്ടെയിൽ കെട്ടിടങ്ങളും ഗെയിമിങ് കേന്ദ്രങ്ങളുമുണ്ട്.
സ്കേറ്റ് പാർക്ക്, ജിം, സ്പ്ലാഷ് പാർക്ക്, സൈക്ലിങ് ട്രാക്ക്, ബാസ്കറ്റ്ബാൾ, ഫുട്ബാൾ, വോളിബാൾ കോർട്ടുകൾ തുടങ്ങിയവയെല്ലാം ആസ്വദിക്കാം. കണ്ടൽകാടുകൾക്കിടയിലൂടെ യാത്രയൊരുക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മംഷ അൽ മുഹൈരി. രണ്ടു കി.മീറ്റർ നീളത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന പാതയിലൂടെ യാത്ര ചെയ്ത് കടൽകാഴ്ചകൾ കാണാം. രണ്ടു പദ്ധതികളിലും സന്ദർശനം നടത്തിയശേഷമാണ് ശൈഖ് ഹംദാൻ ബിൻ സായിദ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.