മോശം കാലാവസ്ഥ; രണ്ട് യു.എസ് വിമാനങ്ങൾ റദ്ദാക്കി
text_fieldsദുബൈ: മോശം കാലാവസ്ഥ കാരണം എമിറേറ്റ്സ് എയർലൈനിന്റെ രണ്ട് യു.എസ് വിമാനങ്ങൾ റദ്ദാക്കി. ഷികാഗോയിൽനിന്ന് പുറപ്പെടുന്നതും ഇവിടേക്കു പോകുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ ശീതകാല കൊടുങ്കാറ്റ് ജീവൻ അപകടപ്പെടുത്തുന്ന താപനിലയിൽ ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
അവധിക്കാലമായതിനാൽ ധാരാളം യാത്രക്കാർ യു.എസിലേക്ക് യാത്രചെയ്യുന്ന സീസണാണിത്. അതേ സമയം, അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്ക് യാത്രക്ക് നിലവിൽ തടസ്സങ്ങളില്ല. റദ്ദാക്കിയ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ ട്രാവൽ ഏജൻറുമാരുമായി ഇതര യാത്രാക്രമീകരണങ്ങൾക്കോ റീഫണ്ടിനോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീബുക്കിങ്ങിനായി പ്രാദേശിക ഓഫിസുകളിൽ ബന്ധപ്പെടാം.
അല്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെട്ട് emirates.com/refund സന്ദർശിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. എയർലൈൻ ട്രാക്കിങ് സർവിസ് ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് അനുസരിച്ച്, യു.എസിൽ വെള്ളി, ശനി ദിവസങ്ങളിൽ 3200ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.