ഗ്ലോബൽ വില്ലേജ് തുറക്കാൻ രണ്ടാഴ്ച; വിസ നടപടികൾ വേഗത്തിലാക്കും
text_fieldsദുബൈ: മഹാമാരിക്കാലത്തും ആഘോഷങ്ങൾക്ക് അവധി നൽകാത്ത ദുബൈയുടെ േഗ്ലാബൽ വില്ലേജ് തുറക്കാൻ രണ്ടാഴ്ച മാത്രം. ഒക്ടോബർ 25 മുതലാണ് ആഗോള ഗ്രാമം തുറക്കുന്നത്.25ാം സീസണിെൻറ പൊലിമ കുറയാതിരിക്കാൻ ഗ്ലോബൽ വില്ലേജിലെ പ്രദർശകരുടെയും പങ്കാളികളുടെയും വീസ നടപടികൾ വേഗത്തിലാക്കാൻ ദുബൈ തീരുമാനിച്ചു.
ഇതിനായി ഗ്ലോബൽ വില്ലേജും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) കൈകോർത്തു പ്രവർത്തിക്കും. ഗ്ലോബൽ വില്ലേജ് പാർട്ണർ ഹാപ്പിനസ് സെൻറർ എന്ന പേരിലുള്ള പ്രത്യേക ചാനൽ വഴിയാണ് വീസാ നടപടികൾ വേഗത്തിലാക്കുക.പങ്കെടുക്കുന്നവരുടെ വിസ അപേക്ഷയും മറ്റു ബിസിനസ് ആവിശ്യങ്ങളും പരിഗണിക്കുന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് സൗകര്യം ഏർപ്പെടുത്തുക.
ഈ സഹകരണം- സർക്കാർ അധികാരികളുടെ ഐക്യദാർഢ്യത്തിെൻറയും പിന്തുണയുടെയും പ്രാധാന്യം വ്യക്തമാക്കുന്നുവെന്ന് കസ്റ്റമർ ഹാപ്പിനസ് സെൻറർ ഡെപ്യൂട്ടി അസിസ്റ്റൻറ് മാനേജറും ജി.ഡി.ആർ.എഫ്.എയിലെ ഗ്ലോബൽ വില്ലേജ് ടീം ചീഫുമായ ലഫ്. കേണൽ ജാസി ആഹ് ലി പറഞ്ഞു. ജി.ഡി.ആർ.എഫ്.എയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്ലോബൽ വില്ലേജിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അലി അൽ സുവൈദിയും അറിയിച്ചു.സന്ദർശകർക്ക്- ഏറ്റവും വേഗത്തിൽ തന്നെ വിസ അനുവദിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.