ടയർ വാടകക്ക് വാങ്ങിയാൽ വാഹനം കണ്ടുകെട്ടും
text_fieldsഷാർജ: വാഹനങ്ങൾ വിവിധ പരിശോധനകൾക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്ന സമയത്ത് വാടകക്ക് ടയർ വാങ്ങിയി ടുന്ന പ്രവണത ചിലർക്കുണ്ട്. പരിശോധന കഴിഞ്ഞാൽ വ്യവസായ മേഖലകളിലെ ഏജൻറിന് ടയർ ഈരി കൊടുത്ത് വീണ്ടും പഴയ ടയറിട്ട് ഓടലാണ് പതിവ്. ഇത്തരം പ്രവർത്തനങ്ങൾ പിടിക്കപ്പെട്ടാൽ 500 ദിർഹം പിഴയും നാല് ബ്ലാക് പോയൻറും ഒരാഴ്ച വാഹനം പിടിച്ചിടലും കിട്ടും. ഗുണനിലവാരം കുറഞ്ഞതും കാലഹരണപ്പെട്ടതുമായ ടയറുകളിട്ട് ഓടിയാലും ശിക്ഷ ഉറപ്പാണ്. താപനില 50 ഡിഗ്രിയെ തൊട്ട് നിൽക്കുന്ന സമയമാണ്.
ടയറുകൾ പൊട്ടാൻ ചൂട് കാരണമാകും. ടയർ പൊട്ടിയാൽ ഉണ്ടാകുക വലിയ അപകടങ്ങളായിരിക്കും. എന്നാൽ യാത്രക്കാരൻ നിയമങ്ങൾ കൃത്യമായി പാലിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകും. സ്ഥാപനങ്ങളിലേക്ക് വ്യാജടയറുകൾ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഷാർജ പൊലീസ് സാമ്പത്തിക കാര്യ വിഭാഗത്തിെൻറ പിന്തുണ തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.