വാക്സിനേഷനിൽ യു.എ.ഇ മുന്നേറ്റം; ആഗോളതലത്തിൽ രണ്ടാമത്
text_fieldsദുബൈ: കോവിഡ് പ്രതിരോധത്തിന് ഇടവേളകളില്ലാത്ത പോരാട്ടം തുടരുന്ന യു.എ.ഇ വാക്സിൻ വിതരണത്തിൽ നടത്തുന്നത് അത്യുജ്ജ്വല മുന്നേറ്റം. കോവിഡ് വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് രണ്ടാംസ്ഥാനത്ത് ഇപ്പോൾ യു.എ.ഇ ഇടംപിടിച്ചുകഴിഞ്ഞു. ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്. നൂറുപേരിൽ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ മുന്നേറുന്നത്. കോവിഡ് പരിശോധന നിരക്കിൽ ഏറ്റവും മുൻപന്തിയിലുള്ള യു.എ.ഇ വാക്സിനേഷൻ രംഗത്തും ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,683 പേർക്കാണ് യു.എ.ഇയിൽ കോവിഡ് വാക്സിൻ നൽകിയത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 11,67,251 ആയി.
നൂറുപേരിൽ 11.8 ഡോസ് എന്ന കണക്കിൽ വാക്സിനെത്തിക്കാൻ യു.എ.ഇക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പാദവർഷത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിപേർക്കെങ്കിലും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ വാക്സിനേഷൻ യജ്ഞം മുന്നേറുന്നത്. വാക്സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ദേശീയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ക്രിസ്ത്യൻ ദേവാലയങ്ങളും ഈ രംഗത്ത് കൈകോർക്കുന്നുണ്ട്. അബൂദബിയിലെ സെൻറ് ജോസഫ് കത്തീഡ്രൽ വഴി ഏഴായിരം പേർക്ക് വാക്സിൻ നൽകി. കൂടുതൽ ദേവാലയങ്ങൾ അടുത്തദിവസം യജ്ഞത്തിെൻറ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.