ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ യു.എ.ഇക്ക് 31ാം സ്ഥാനം
text_fieldsഅബൂദബി: ദേശീയ ഭക്ഷ്യസുരക്ഷ തന്ത്രത്തിെൻറ മികവിൽ ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ യു.എ. ഇക്ക് 31ാം സ്ഥാനം. 2021ഓടെ ആഗോളസൂചികയിൽ ആദ്യത്തെ പത്തിലെത്താനുള്ള ശ്രമത്തിലാണ് രാജ്യം. വിവിധ കാർഷിക സ്ഥാപനങ്ങളുടെ പിന്തുണയോടെ 2051ഓടെ ഒന്നാം സ്ഥാനമാണ് ലക്ഷ്യമെന്ന് യു.എ.ഇ ഭക്ഷ്യസുരക്ഷ ചുമതലയുള്ള സഹമന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹാരെബ് അൽ മുഹൈരി വെളിപ്പെടുത്തി. ഭക്ഷ്യസുരക്ഷയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിെൻറ ആവശ്യകതയും രാജ്യം മുൻകൂട്ടിക്കാണുന്നു. രാജ്യമെമ്പാടുമുള്ള നിരവധി കാർഷിക പദ്ധതികൾ ആധുനിക കാർഷിക സംവിധാനങ്ങളിലേക്ക് പ്രത്യേക ശ്രദ്ധയിലൂടെ പരിവർത്തനം ചെയ്യപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയിൽ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഒട്ടേറെ സംരംഭങ്ങളാണുള്ളത്.

ലോകമെമ്പാടുമുള്ള വിദഗ്ധർ, സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ, കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് ഫുഡ് സെക്യൂരിറ്റി ബ്യൂറോ ഈ പ്രയത്നങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വർഷം യു.എ.ഇ സർക്കാർ ദേശീയ ഭക്ഷ്യസുരക്ഷ തന്ത്രം ആരംഭിച്ചതു മുതൽ വിഷൻ 2051 പ്രവർത്തന അജണ്ടയിൽ ഹ്രസ്വ, ദീർഘകാല സംരംഭങ്ങളും ഉൾപ്പെടുന്നു. ആഗോള ഭക്ഷ്യവ്യാപാരം സുഗമമാക്കുന്നതിനും ഭക്ഷ്യ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ബദൽ വിതരണ പദ്ധതികൾ തിരിച്ചറിയുന്നതിനും പ്രത്യേക നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ അക്വാകൾചർ മേഖല വികസിപ്പിക്കുന്നതിനുള്ള നിയമനിർമാണ പാക്കേജ്, മത്സ്യപ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി എന്നിവയും ഉൾപ്പെടുന്നു. കന്നുകാലി മേഖലകളിൽ സൗകര്യം മെച്ചപ്പെടുത്തൽ, മത്സ്യകൃഷി പുനരുദ്ധാരണം എന്നിവ ഉൾപ്പെടെ വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ആധുനിക കാർഷിക പദ്ധതികളും ലക്ഷ്യമാക്കുന്നു. ഭക്ഷ്യഡേറ്റ തന്ത്രം വികസിപ്പിക്കൽ, നൂതന ഗവേഷണ വികസനം, ദേശീയ ഭക്ഷ്യമാലിന്യ പദ്ധതി സ്ഥാപിക്കൽ, പോഷകമൂല്യ മാർഗനിർദേശങ്ങൾക്കായുള്ള ചട്ടക്കൂട് വികസിപ്പിക്കൽ, പ്രാദേശിക വാണിജ്യ അന്തരീക്ഷം വർധിപ്പിക്കൽ എന്നിവയും രാജ്യത്തെ പ്രാദേശികതലത്തിൽ ഭക്ഷ്യസുരക്ഷയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾക്കായി നടപ്പാക്കും.
1971ൽ 4000 ഫാമുകളുണ്ടായിരുന്ന രാജ്യത്ത് 2011ൽ 1,05,257 ഹെക്ടർ വിസ്തൃതിയിൽ 35,704 എണ്ണമായി ഉയർന്നു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ ജൈവ ഫാമുകളുടെ എണ്ണവും വർധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.