വ്യക്തിശുചിത്വ ഉൽപന്നങ്ങൾ യൂനിയൻ കോപ്പിൽ യഥേഷ്ടം ലഭ്യം -ഡോ. അൽ ബസ്തക്കി
text_fieldsദുബൈ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വർധിച്ച ആവശ്യം കണക്കിലെടുത്ത് യു.എ.ഇയിലെ മുൻനിര സഹ കരണ ഉപഭോക്തൃ സംരംഭമായ യൂനിയൻ കോപ്പ്. വ്യക്തി ശുചീകരണ ഉൽപന്നങ്ങളുടെയും ശുചീകരണ വസ്തുക്കളുടെയും വിപുലമാ യ സ്റ്റോക്ക് ഒരുക്കിയതായി ഹാപ്പിനസ് ആൻറ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തക്കി വ്യക്തമാക്കി.
കൈ അണുമുക്തമാക്കാൻ ഉപയോഗിക്കുന്ന ഹാൻറ് സാനിറ്റൈസർ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് വില വർധനയില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കാൻ എല്ലാ യൂനിയൻ കോപ്പ് ബ്രാഞ്ചുകളിലും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശുചീകരണ വസ്തുക്കളുടെ വില വർധന എന്നത് യൂനിയൻ കോപ്പിെൻറ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഭക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്ന സുസ്ഥിരമായ ദേശീയ സമ്പദ്വ്യവസ്ഥയാണ് നാം വിഭാവനം ചെയ്യുന്നത്.
വിലയിൽ കൃത്രിമം സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള മോശം പ്രവണതകൾ തടയുവാനും യൂനിയൻ കോപ്പ് എല്ലാവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചന നടത്തി വിലതട്ടിപ്പും ഉൽപന്ന ക്ഷാമവും തടയുവാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഭക്ഷ്യ^ഭക്ഷ്യേതര ഉൽപന്നങ്ങൾ, വ്യക്തിഗത ആവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയുടെ ദൗർലഭ്യതയെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നും ഡോ. അൽ ബസ്തക്കി അറിയിച്ചു. വിതരണക്കാരും ഉൽപാദകരും ഫാക്ടറി അധികൃതരുമായി ഏകോപനം നടത്തി ഇത്തരം ഉൽപന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. അവശ്യവസ്തുക്കൾ യഥേഷ്ടം സ്റ്റോക്ക് ചെയ്യുകയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നത് യൂനിയൻ കോപ്പിെൻറ തന്ത്രപ്രധാനമായ പ്രവർത്തന രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.