യു.എ.ഇയിൽ പൊതുമാപ്പ് 31 വരെ നീട്ടി
text_fieldsദുബൈ: യു.എ.ഇയിൽ അനധികൃത താമസക്കാർക്ക് വിസ നിയമാനുസൃതമാക്കി രാജ്യത്ത് തുടരുവാനും സ്വദേശത്തേക്ക് മടങ്ങുവാനും സൗകര്യെമാരുക്കി നടപ്പാക്കിവരുന്ന പൊതുമാപ്പ് ആനുകൂല്യം ഒരുമാസത്തേക്കുകൂടി ദീർഘിപ്പിച്ചു. പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടാൻ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഉത്തരവിട്ടത്.
യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച സ്നേഹ സാന്ത്വനമായാണ് ശൈഖ് ഖലീഫയുടെ തീരുമാനമെന്ന് അഭ്യന്തരമന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗം ജനറൽ ഡയറക്ടറേറ്റ് വക്താവ് ലഫ്. കേണൽ അഹ്മദ് അൽ ദല്ലാൽ അറിയിച്ചു. ആഗസ്റ്റ് ഒന്നുമുതൽ മൂന്നുമാസത്തേക്ക് നടപ്പിൽവരുത്തിയ പദ്ധതി നേരത്തേ ഒരുമാസം ദീർഘിപ്പിച്ചിരുന്നു. അതാണ് വീണ്ടും നീട്ടിയത്.
ഇതിനകം ആയിരക്കണക്കിനാളുകളാണ് പൊതുമാപ്പിൽ വിസ നിയമാനുസൃതമാക്കി മാറ്റിയത്. വർഷങ്ങളായി വിസ പുതുക്കാത്തതുമൂലം ലക്ഷങ്ങൾ പിഴ നൽകേണ്ടിയിരുന്ന നിരവധി പേരുടെ കുടിശ്ശിക എഴുതിത്തള്ളി. കുറെയേറെ ആളുകൾക്ക് വിസ മാറി പുതിയ ജോലികളിൽ പ്രവേശിക്കുന്നതിനും പൊതുമാപ്പ് അവസരമൊരുക്കി. തൊഴിലന്വേഷിക്കുന്നതിന് സൗകര്യമൊരുക്കാൻ പ്രത്യേക ജോബ് സീക്കർ വിസയും നൽകുന്നുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരിൽ മലയാളികളുടെ എണ്ണം തുലോം കുറവാണ് എന്നാണ് വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.