Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 6:30 AM IST Updated On
date_range 17 Aug 2020 6:30 AM ISTയു.എ.ഇയിലെ പൊതുമാപ്പ് : വിസ പിഴയുള്ളവർക്ക് രാജ്യം വിടാൻ മൂന്ന് മാസം കൂടി സമയം
text_fieldsbookmark_border
ദുബൈ: മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കേണ്ടവർക്ക് പിഴ അടക്കാതെ രാജ്യം വിടാൻ യു.എ.ഇ മൂന്ന് മാസം കൂടി അനുവദിച്ചു.
രാജ്യം വിടുന്നതിന് നേരത്തെ അനുവദിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് കാലാവധി നീട്ടിയത്.
യു.എ.ഇ ഫെഡറൽ അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഡയറക്ടർ ജനറൽ സഈദ് റകൻ അൽ റാഷിദിയാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഇതോടെ, മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞതിെൻറ പേരിൽ പിഴയുള്ളവർക്ക് നവംബർ 17 വരെ യു.എ.ഇയിൽ തങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story