ദേശീയ വാക്സിൻ നയത്തിന് യു.എ.ഇ അംഗീകാരം
text_fieldsദുബൈ: ദേശീയ വാക്സിനേഷൻ പോളിസിക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. പകർച്ച വ്യാധികളിൽ നിന്ന് സമൂഹത്തെയും വ്യക്തികളെയും സംരക്ഷിക്കുക എന്ന നയത്തിെൻറ ഭാഗമായാണ് വാക്സിനേഷൻ പോളിസി തയാറാക്കിയത്.
രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതുന്നതാണ് പുതിയ നയം. പകർച്ചവ്യാധികൾക്കെതിരായ യു.എ.ഇയുടെ പോരാട്ടത്തിൽ സർക്കാർ ഇതര സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും സഹകരിപ്പിക്കാനും ഇതുവഴി കഴിയുമെന്ന് വിലയിരുത്തുന്നു. വാക്സിൻ വ്യാപകമായി ലഭ്യമാക്കാനും യു.എ.ഇ ലക്ഷ്യമിടുന്നു. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
വാക്സിെൻറ പ്രാധാന്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തും. ഇൗ മേഖലയിൽ കൂടുതൽ ഗവേഷണത്തിനും ലക്ഷ്യമിടുന്നു. മഹാമാരികൾ െപാട്ടിപ്പുറപ്പെടുന്ന സമയത്ത് സുരക്ഷ നടപടികൾ സ്വീകരിക്കുന്നതിനുള്ള നയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ യു.എ.ഇയെ ലോകത്തിെൻറ മുൻനിരയിലെത്തിക്കാൻ ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.