Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ തൊഴിൽനിയമ...

യു.എ.ഇയിൽ തൊഴിൽനിയമ ഭേദഗതി; പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

text_fields
bookmark_border
യു.എ.ഇയിൽ തൊഴിൽനിയമ ഭേദഗതി; പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
cancel

അബൂദബി: തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. രാജ്യത്തെ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം വ്യക്​തമായി നിർവചിക്കുന്നതാണ്​ പുതിയ നിയമവ്യവസ്ഥ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നു​. പുതിയ വ്യവസ്ഥ പ്രകാരം ശരിയായ പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, ജോലിവാഗ്ദാനം ചെയ്ത്​ രാജ്യത്തേക്ക്​ കൊണ്ടുവന്ന ശേഷം വഞ്ചിക്കുക, തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഹരിക്കാതെ സ്ഥാപനം അടച്ചുപൂട്ടുകയോ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമക്ക്​ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. അതോടൊപ്പം വ്യാജ സ്വദേശിനിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ്​ നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.

വ്യാജ റിക്രൂട്ട്​മെന്‍റ്​ നടത്തി തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ, വ്യവസ്ഥകൾ എന്നിവയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയാൽ ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ പിഴ ചുമത്തും. വ്യാജ നിയമനം നടത്തിയ തൊഴിലാളികളുടെ എണ്ണം അനുസരിച്ച്​ പിഴത്തുക ഇരട്ടിയാക്കാമെന്നും നിയമം പറയുന്നു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം എടുത്ത തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ പരാതിക്കാരന്​ ഫസ്റ്റ്​ ഇൻസ്റ്റൻസ്, അപ്പീൽ കോടതികളെ സമീപിക്കാം. തൊഴിൽ ബന്ധം അവസാനിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം സമർപ്പിച്ച അവകാശങ്ങളിൻമേലുള്ള നടപടി പുതിയ നിയമവ്യവസ്ഥപ്രകാരം കോടതി റദ്ദാക്കും.

സ്വദേശിവത്​കരണവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി വിധി പുറപ്പെടുവിക്കുന്നതിന്​ മുമ്പ്​ തൊഴിലുടമയുടെ അപേക്ഷ പരിഗണിച്ച്​ ​കേസ്​ അവസാനിപ്പിക്കാൻ മാനവ വിഭവ ശേഷി, എമിറ​ടൈസേഷൻ മന്ത്രാലയത്തിന്​ അധികാരമുണ്ട്​​. അത്തരം കേസുകളിൽ പിഴത്തുകയുടെ 50 ശതമാനം തൊഴിലുടമ അടക്കുകയും വ്യാജ നിയമനത്തിലൂടെ ജീവനക്കാരൻ കൈപറ്റിയ ആനുകൂല്യങ്ങൾ സർക്കാറിലേക്ക്​ തിരിച്ചു നൽകുകയും ചെയ്തിരിക്കണം. തൊഴിൽ വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ്​ പുതിയ നിയമഭേദഗതി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Labour Law
News Summary - UAE bring effective changes in labour law
Next Story