കുടുംബ വിസ: യു.എ.ഇയിൽ ഇനി വരുമാനം മാത്രം മാനദണ്ഡം
text_fieldsഅബൂദബി: വിദേശ ജീവനക്കാർക്ക് കുടുംബ വിസ അനുവദിക്കുന്നത് വരുമാനത്തിെൻറ അടിസ ്ഥാനത്തിലാക്കിയുള്ള നിയമേഭദഗതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതുവരെ തെ ാഴിൽ അടിസ്ഥാനമാക്കിയായിരുന്നു കുടുംബ വിസ അനുവദിച്ചിരുന്നത്. രാജ്യാന്തര ചലനങ ്ങളും മികച്ച നടപടികളും അടിസ്ഥാനമാക്കിയാണ് ഭേദഗതിയെന്ന് മന്ത്രിസഭ ജനറൽ സെക്രേട്ടറിയറ്റ് വ്യക്തമാക്കി.
വരുമാന പരിധി എത്രയെന്ന് അറിയിച്ചിട്ടില്ല. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവർത്തിത്വവും ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ അതി വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കാനും ജോലിയും വ്യക്തിജീവിതവും തമ്മിൽ ആരോഗ്യകരമായ സന്തുലിതത്വം നിലനിർത്താനും ഇത് ഉപകരിക്കുമെന്നും സെക്രേട്ടറിയറ്റ് കൂട്ടിച്ചേർത്തു.
മന്ത്രിസഭ കൊണ്ടുവന്ന ഭേദഗതി ജീവനക്കാരുടെ കുടുംബ ഭദ്രത ശക്തിപ്പെടുത്തുമെന്നും തൊഴിൽ വിപണിയിൽ ക്രിയാത്മകമായി പ്രതിഫലിക്കുമെന്നും മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലി അഭിപ്രായപ്പെട്ടു. ഉൽപാദനക്ഷമത കൂട്ടുകയും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുകയും ചെയ്യുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.