യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; രണ്ട് പുതിയ മന്ത്രിമാർ
text_fieldsഅബൂദബി: രണ്ട് പുതിയ മന്ത്രിമാരെ നിയമിച്ച് യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന ഡോ. അൻവർ ഗർഗാഷിനെ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ നയതന്ത്ര ഉപദേശകനായി നിയമിച്ചതാണ് പ്രധാന മാറ്റം. ശൈഖ് ഷക്ബത് ബിൻ നഹ്യാൻ ബിൻ മുബാറക് ആൽ നെഹ്യാൻ, ഖലീഫ ഷഹീൻ അൽ മറാർ എന്നിവരെ കാബിനറ്റ് മന്ത്രിമാരായി നിയമിച്ചു.
ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡൻറിെൻറ സാംസ്കാരിക ഉപദേശകനായി സാകി അൻവർ നുസീബിനെയും നിയമിച്ചതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. മുൻകാല സംഭാവനകൾക്കുള്ള ആദരമായാണ് ഗർഗാഷിനെയും നുസീബിനെയും ഉപദേശകരാക്കിയത്. ശൈഖ് മുഹമ്മദിെൻറയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.