സ്മാർട്ടായി യു.എ.ഇ കാബിനറ്റ്: യോഗം ചേർന്നത് വിഡിയോ കോൺഫറൻസ് വഴി
text_fieldsദുബൈ: കോവിഡ് വൈറസ് വ്യാപനകാലത്ത് പാലിക്കപ്പെടേണ്ട നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ചും അതുവഴി പുതിയ മാതൃക തീർത്തും യു.എ.ഇ ഭരണകൂടം. പൊതുജന സമ്പർക്കവും പരസ്പര ഇടപെടലുകളും കുറക്കണമെന്ന് നിർദേശം നൽകിയതിന് പിന്നാലെയാണ് യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം മന്ത്രിസഭ അംഗങ്ങളും വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴി കാബിനറ്റ് മീറ്റിങ് നടത്തിയത്.
കോവിഡ്- 19 വൈറസിനെതിരെ കർമോത്സുകമായ പ്രതിരോധ പ്രവർത്തനങ്ങൾ യു.എ.ഇ ഭരണകൂടത്തിെൻറ ഇൗ സ്മാർട്ട് നീക്കം പൊതുജന സമ്പർക്കം ഇല്ലാതാക്കുന്നതിന് പുതിയ മാതൃക കൂടിയായി മാറി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം വിഡിയോ കോൺഫറൻസ് വഴി കാബിനറ്റ് യോഗം വിളിച്ചുചേർത്തപ്പോൾ മന്ത്രിമാർ അവരുടെ സ്വവസതിയിൽ നിന്നാണ് യോഗത്തിൽ പങ്കാളികളായത്.
ലോകം മുഴുവൻ ജനങ്ങളോട് വീടുകളിൽ കഴിയാൻ ആഹ്വാനം ചെയ്യുന്ന ഇൗ വൈറസ് വ്യാപന കാലത്ത്, രാജ്യത്തിെൻറ ഭരണചക്രം തിരിക്കാനും വീട്ടിലെ വാസംകൊണ്ടു സാധ്യമാകുമെന്നും, വീട്ടിലായിപ്പോയതിനാൽ ഒന്നും നടക്കില്ലെന്ന പതിവ് പല്ലവി തിരുത്തപ്പെടേണ്ടതാണെന്നും തെളിയിക്കുന്നതായി വെർച്വലായി നടത്തിയ കാബിനറ്റ് യോഗം.
ഷാർജ അന്താരാഷ്ട്ര പുസ്തകമേള നഗരിയിലും അബൂദബി ലൂവർ മ്യൂസിയത്തിലും അബൂദബി രക്തസാക്ഷി സ്മാരകത്തിലും നേരത്തേ മന്ത്രിസഭ യോഗം സംഘടിപ്പിച്ച് ശ്രദ്ധനേടിയുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ വെർച്വലായി കാബിനറ്റ് മീറ്റിങ് സംഘടിപ്പിച്ചത് ഇതാദ്യമായാണ്. അതുകൊണ്ടു ലോകം മുഴുവൻ വളരെ വിസ്മയത്തോടെയാണ് ഇൗ വാർത്ത ശ്രവിച്ചതും. വിഡിയോ കോൺഫറൻസ് വഴിയുള്ള യു.എ.ഇ മന്ത്രിസഭ യോഗത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
കോവിഡ് -19 കൊറോണ വൈറസിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായാണ് വെർച്വൽ മീറ്റിങ് നടത്തിയത്. റോഡുകൾ അണുമുക്തമാക്കൽ, സ്കൂളുകളിലുടനീളം വെർച്വൽ പഠനം, സർക്കാർ വകുപ്പുകളിൽ വിദൂരമായി ജോലിചെയ്യൽ, സിനിമാ ഹാളുകൾ അടച്ചുപൂട്ടൽ, പൊതുജനസമ്പർക്കം തടയുന്നതിന് പൊതു ഇടങ്ങളിൽ സ്വീകരിച്ച നടപടികൾ, വൈറസ് വ്യാപനം സംബന്ധിച്ച നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളും നടപടികളും യോഗം വിലയിരുത്തുകയും സുപ്രധാനമായ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.