Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ചരക്കുകപ്പൽ...

യു.എ.ഇ ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി; ഇന്ത്യക്കാരും കപ്പലിൽ

text_fields
bookmark_border
യു.എ.ഇ ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി; ഇന്ത്യക്കാരും കപ്പലിൽ
cancel

ദുബൈ: യു.എ.ഇയിൽ നിന്ന്​ പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത്​ മുങ്ങി. ഇന്ത്യക്കാർ അടക്കം 30 പേർ കപ്പലിലുണ്ട്​. രണ്ട്​ പേരൊഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ദരിച്ച്​ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ്​ സംഭവം. പുലർച്ചയുണ്ടായ ശക്​തമായ കാറ്റിലാണ്​ കപ്പൽ മുങ്ങിയത്​.

16 പേ​രെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. 11 പർക്ക്​ ജീവൻ രക്ഷ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്​. ഒരാളെ സമീപത്തെ ടാങ്കറാണ്​ രക്ഷപെടുത്തിയത്​. യു.എ.ഇയിലെ സലീം അൽ മക്രാനി കമ്പനിയുടെ സൽമി 6 എന്ന കപ്പലാണ്​ മുങ്ങിയത്​. കാറുകൾ ഉൾപ്പെടെയുള്ള ചരക്കുകളാണ്​ കപ്പലിലുള്ളത്​. ഇറാഖിലെ ഉമ്മു ഖസറിലേക്കായിരുന്നു യാത്ര. ഇന്ത്യ, പാകിസ്താൻ, സുഡാൻ, ഉഗാണ്ട, താൻസാനിയ, ഇത്തിയോപ്പിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranUAEUAE cargo shipAsalouyeh portcargo ship sinks
News Summary - UAE cargo ship sinks off Iran’s Asalouyeh port
Next Story