Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​യി​ൽ 22ാമ​ത്​...

ഗ​സ്സ​യി​ൽ 22ാമ​ത്​ എ​യ​ർ​ ഡ്രോപ് പൂ​ർ​ത്തി​യാ​ക്കി യു.​എ.​ഇ

text_fields
bookmark_border
airdrop in gaza
cancel

ദു​ബൈ: ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വീ​ണ്ടും ആ​കാ​ശ​മാ​ർ​ഗം സ​ഹാ​യ​മൊ​രു​ക്കി യു.​എ.​ഇ. വി​മാ​ന​മാ​ർ​ഗം 22ാമ​ത്​ സ​ഹാ​യ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​ച്ച​ത്. ഭ​​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ എ​യ​ർ​ ​ഡ്രോപ്ചെ​യ്​​ത​തി​നു പു​റ​മെ കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ സ​ഹാ​യം ക​ര​മാ​ർ​ഗം എ​ത്തി​ക്കു​ന്നു​മു​ണ്ട്. പു​തു​താ​യി 82 ട​ൺ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റു​മാ​ണ്​ വ​ട​ക്ക​ൻ ഗ​സ്സ​യി​​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു​വേ​ണ്ടി യു.​എ.​ഇ വി​മാ​ന​ങ്ങ​ൾ എ​യ​ർ​ഡോ​പ് ചെ​യ്​​ത​ത്. ‘ന​ന്മ​യു​ടെ പ​റ​വ​ക​ൾ’ എ​ന്ന പേ​രി​ലാ​ണ്​ യു.​എ.​ഇ​യു​ടെ സ​ഹാ​യ​വി​ത​ര​ണം.

ര​ണ്ട്​ സി 17 ​എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ങ്ങ​ളി​ലാ​ണ്​ എ​യ​ർ​ ​ഡ്രോപ് ന​ട​ന്ന​ത്. ഇ​തോ​ടെ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ എ​യ​ർ​ഡോ​പ്​​ ചെ​യ്​​ത ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഇ​തോ​ടെ​ 989 ട​ൺ ആ​യി. ഇ​തി​നു പു​റ​മെ ഗ​സ്സ​യി​ലെ സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​നും യു.​എ.​ഇ സ​ന്ന​ദ്ധ സം​ഘ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​വ​ശ്യ​ക​ത മു​ന്നി​ൽ ക​ണ്ടാ​ണ്​ സ​ഹാ​യ വി​ത​ര​ണ​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​മൂ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ജു​നൈ​ബി പ​റ​ഞ്ഞു. ദൈം​ദി​നാ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ കൂ​ടു​ത​ലാ​യും വി​ത​ര​ണം ചെ​യ്​​ത​ത്.​ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും പ​ര​മാ​വ​ധി സ​ഹാ​യം ഗ​സ്സ​യി​ൽ എ​ത്തി​ക്കാ​ൻ നീ​ക്കം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaUAE NewsIsrael Palestine ConflictAirdrop
News Summary - UAE completes 22nd airdrop in Gaza
Next Story