യു.എ.ഇയിൽ ഓൺലൈൻ പഠനം ഒരാഴ്ചകൂടി നീട്ടി
text_fieldsദുബൈ: യു.എ.ഇയിലെ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയ നടപടി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നേരത്തെ ജനുവരി 14വരെയാണ് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നത്. ഇത് 21വരെയാക്കിയാണ് ദീർഘിപ്പിച്ചത്. ഈ മാസം അവസാനം വരെ നേരിട്ട് പരീക്ഷകൾ ഉണ്ടാകില്ലെന്നും സർക്കാർ വക്താവ് അറിയിച്ചു.
എന്നാൽ നിലവിൽ നേരിട്ട് ക്ലാസുകൾക്ക് അനുമതിയുള്ള ദുബൈ, ഷാർജ, റാസൽഖൈമ എമിറേറ്റുകളിൽ തൽസ്ഥിതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബൂദബി, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലാവും ഓൺലൈൻ പഠനം തുടരുക.
ശൈത്യകാല അവധി കഴിഞ്ഞ് ജനുവരി മൂന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായാണ് കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചത്. തുടർന്ന് ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകൾ നിബന്ധനകളോടെ നേരിട്ട് ക്ലാസുകൾക്ക് അനുമതി നൽകി. എന്നാൽ ഈ എമിറേറ്റുകളിലും ചില സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. ചില വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥരീകരിച്ചതടക്കം കാരണങ്ങളാലാണ് ഇത്തരം സ്കൂളുകൾ ഓൺലൈൻ രൂപത്തിലേക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.