നാസിൽ സമൂഹത്തോട് പരസ്യമായി മാപ്പു പറയണം -തുഷാർ
text_fieldsദുബൈ: തനിക്കെതിരെ വ്യാജരേഖകൾ ചമച്ച് കേസിൽ കുടുക്കിയ നാസിൽ അബ്ദുല്ല മാന്യനാണെങ്കിൽ ജനങ്ങൾക്കു മുന്നിൽ പരസ ്യമായി മാപ്പുപറയണമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. താൻ സമർപ്പിച്ച രേഖകൾ കൃത്യമായി പരിശോധിച് ചതിെൻറ അടിസ്ഥാനത്തിലാണ് കോടതി നീതി നൽകിയത്. നാസിൽ ചെയ്ത ജോലികൾക്ക് മുഴുവൻ പണവും നൽകിയിരുന്നുവെന്നും പണം കിട്ടി ബോധിച്ചുവെന്ന് കാണിച്ച് അദ്ദേഹം എഴുതി ഒപ്പിട്ടു നൽകിയ രേഖകൾ കൈവശമുണ്ടെന്നും തുഷാർ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
നാസിലിനെ നേരിൽ കാണണമെന്ന് തീരുമാനിച്ചിട്ടുണ്ട്. താൻ അറിയാത്ത ഒരു വിഷയത്തിെൻറ പേരിൽ എന്തിനാണ് കുടുക്കിയത് എന്ന് മനസിലാക്കാൻ വേണ്ടിയാണിത്. എം.എ. യൂസുഫലി പണം നൽകി സഹായിച്ചില്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര എളുപ്പമാകുമായിരുന്നില്ലെന്നും അതിെൻറ പേരിൽ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചത് നീതീകരിക്കാനാവില്ലെന്നും തുഷാർ പറഞ്ഞു.
നിരവധി പേരെ ഇത്തരത്തിൽ കുടുക്കി പണം തട്ടിയ സംഭവങ്ങളുണ്ട്. പല നാടകങ്ങൾ കളിച്ചാണ് തന്നെ യു.എ.ഇയിൽ എത്തിച്ച് അറസ്റ്റിലാക്കിയത്. ചെക്കും രേഖകളും സംഘടിപ്പിച്ചു നൽകി തന്നെ കുടുക്കാൻ ശ്രമിച്ചവർ ആരാണ് എന്നാണ് ഇനി അറിയാനുള്ളത്. സ്ഥാപനത്തിൽ നിന്ന് കടലാസുകളും രേഖകളും പുറത്തു പോയതു സംബന്ധിച്ചും അതിനു പിന്നിൽ ആരാണെന്നും സൂക്ഷ്മമായി പരിേശാധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.