കുട്ടിയെ കടിച്ചുകീറിയ നായകളുടെ ഉടമക്ക് തടവും പിഴയും
text_fieldsഅബൂദബി: ഒമ്പത് വയസ്സുള്ള കുട്ടിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച നായകളുടെ ഉടമക്ക് അബൂദബി ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു.
അമേരിക്കക്കാരനായ പ്രവാസിക്കാണ് കോടതി ആറ് മാസം തടവും 50,000 ദിർഹം പിഴയും വിധിച്ചത്. അമേരിക്കക്കാരെൻറ വീട്ടുേജാലിക്കാരി കൊണ്ടുപോവുകയായിരുന്ന മൂന്ന് നായകളിൽ രണ്ടെണ്ണം വില്ലയുടെ വളപ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റെല്ലാ കുട്ടികളും ഒാടിരക്ഷപ്പെെട്ടങ്കിലും ഇൗജിപ്തുകാരനായ ഒമ്പത് വയസ്സുകാരൻ നായകളുടെ പിടിയിൽ പെടുകയായിരുന്നു. വീട്ടുവേലക്കാരിയുടെ ശ്രദ്ധക്കുറവാണ് നായകളുടെ ആക്രമണത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂഷൻ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കൂടാതെ മറ്റൊരു സ്പോൺസറിൽനിന്ന് ഒളിച്ചോടിയ സ്ത്രീയെയാണ് അമേരിക്കക്കാരൻ ജോലിക്കാരിയായി നിർത്തിയെതന്നും കണ്ടെത്തി. ഉത്തരവാദിത്തമില്ലാത്ത ജോലിക്കാരിയെ നായകളെ നോക്കാൻ ഏൽപിച്ചതിനാണ് അമേരിക്കക്കാരന് ആറ് മാസം തടവ്. സ്ത്രീയെ അനധികൃതമായി ജോലിക്ക് വെച്ചതിന് 50,000 ദിർഹം പിഴയും വിധിച്ചു. അതേസമയം, കുട്ടിയുടെ മാതാപിതാക്കൾ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.