അജ്മാനിൽ കഞ്ചാവ് ചെടി വളര്‍ത്തിയ മൂന്ന്‍ ഏഷ്യക്കാര്‍ പിടിയില്‍
text_fieldsഅജ്മാന്‍: അജ്മാനിലെ കൃഷിയിടത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ മൂന്ന്‍ ഏഷ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ജോലി ചെയ്യുന്ന കൃഷിയിടത്തിലാണ് കഞ്ചാവ് ചെടികള്‍ ഒളിപ്പിച്ചു വളര്‍ത്തുന്നത് കണ്ടെത്തിയത്. ചെടികള്‍ക്ക് ഏകദേശം ഒരു മീറ്ററോളം വലുപ്പമുണ്ട് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആൻറി നാർക്കോട്ടിക്സ് വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രാജ്യത്തിന് പുറത്തേക്ക് അയക്കാൻ ലക്ഷ്യമിട്ടാണ് ഇത് വളര്‍ത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. തുടർ നടപടികൾക്കായി കേസ് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് ദുരുപയോഗം, നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് ഉണര്‍ത്തി.
മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന ആൻറി നാർക്കോട്ടിക് വകുപ്പിെൻറ പരിശ്രമങ്ങളെ അജ്മാൻ പോലീസിെൻറ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.