ഇറ്റാലിയൻ പൗരനായ പിടികിട്ടാപ്പുള്ളിയെ യു.എ.ഇ നാടുകടത്തി
text_fieldsദുബൈ: നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഡാനിലോ കൊപ്പോളയെ യു.എ.ഇ ഇറ്റലിക്ക് കൈമാറി. ഇറ്റാലിയൻ സർക്കാറിന്റെ അഭ്യർഥന മാനിച്ചാണ് ഇറ്റാലിയൻ പൗരനെ നാടുകടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്ട്ര കുറ്റവാളികളെ കൈമാറുന്നതിന് ഉഭയകക്ഷി കരാർ നിലവിലുണ്ട്.
യു.എ.ഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയും ഇറ്റാലിയൻ നീതിന്യായ മന്ത്രി കാർളോ നോർദിയോയും ഫോണിൽ സംസാരിച്ചു. ജുഡീഷ്യൽ സഹകരണത്തിലെ പുതിയ സംഭവവികാസങ്ങൾ അടിവരയിടുന്നത്, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും വിദേശത്ത് അഭയം തേടി നിയമ നടപടികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നതാണെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.