ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്രംപുമായി കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എസിലെത്തിയത്.
യു.എസ് പ്രസിഡൻറിെൻറ ആദ്യ വിദേശപര്യടനമായ സൗദി സന്ദർശനത്തിന് മുന്നോടിയായാണ് ഇരുവരും തമ്മിൽ കണ്ടത്. സൗദിക്ക് ശേഷം ഇസ്രായേൽ, വത്തിക്കാൻ രാജ്യങ്ങളും ട്രംപ് സന്ദർശിക്കുന്നുണ്ട്. 2017 ജനുവരിൽ ട്രംപ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഫോണിൽ വിളിച്ച് മേഖലയിലെ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. മിഡിലീസ്റ്റിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിൽനിന്ന് െഎ.എസിനെ തുരത്തുന്നതിനും യു.എസ് പ്രസിഡൻറ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.