സക്കറിയക്കും ഹാമദ് അൽ ബലൂഷിക്കും യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ സമഗ്ര സംഭാവനാ പുരസ്കാരം
text_fieldsദുബൈ: പ്രമുഖ ധനവിനിമയ ബ്രാൻഡായ യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യു.എ. ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾ പരിഗ ണിച്ച് സക്കറിയ, അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷി എന്നിവർക്കാണ് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം.
അര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഇൗ മാസം 22ന് ദുബൈ എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് വാർത്താസമ്മേളനത്തിൽ യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു. 2018 ൽ പ്രസിദ്ധീകൃതമായ പ്രവാസി രചനകളിൽ സലിം അയ്യനേത്തിെൻറ ‘ബ്രാഹ്മിൺ മൊഹല്ല’ (നോവൽ), സബീന എം. സാലിയുടെ ‘രാത്രിവേര്’ (ചെറുകഥ), സഹർ അഹമ്മദിന്റെ ‘പൂക്കാതെ പോയ വസന്തം’ (കവിത), എം.സി.എ. നാസറിെൻറ ‘പുറവാസം’ (ലേഖനങ്ങൾ), ഹരിലാൽ എഴുതിയ ‘ഭൂട്ടാൻ - ലോകത്തിെൻറ ഹാപ്പിലാൻഡ് (യാത്രാവിവരണം) എന്നീ കൃതികൾ പുരസ്‌കാരം നേടി. കാൽ ലക്ഷം രൂപ വീതമാണ് സമ്മാനം. കുട്ടികളുടെ കൃതികൾ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിറിന്റെ ത്രൂ മൈ വിൻഡോ പാൻസ്, മാളവിക രാജേഷിെൻറ വാച്ച് ഔട്ട് എന്നിവക്ക് പ്രത്യേക സമ്മാനം നൽകാനും തീരുമാനിച്ചു. 10,000 രൂപ വീതമാണ് ഇരുവർക്കും നൽകുക. കവി വീരാൻകുട്ടിയുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
പുരസ്കാര വിതരണ ചടങ്ങിൽ ‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയത്തിൽ സക്കറിയയുടെ പ്രഭാഷണവും ഇന്ത്യൻ - അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും, മോഹനവീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വർഗീസിന്റെ സംഗീതക്കച്ചേരിയുമുണ്ടാവും. കവി വീരാൻകുട്ടി, യു.എ.ഇ എക്സ്ചേഞ്ച് കമ്യൂനിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, വൈസ് പ്രസിഡൻറ് സി.പി. ജലീൽ, ട്രഷറർ ടി.പി. അഷ്‌റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.