യു.എ.ഇയിലെ ആദ്യ മൊബൈൽ എ.ടി.എമ്മുമായി യു.എ.ഇ എക്സ്ചേഞ്ച്
text_fieldsദുബൈ: ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് താമസസ്ഥലത്ത് ധനവിനിമയ സേവനങ്ങെളത്തിക്കാൻ യു.എ.ഇ എക്സ്ചേഞ്ച് രംഗത്ത്. ബ്രാൻഡിെൻറ ശമ്പള സംരക്ഷണ സംവിധാനമായ ‘സ്മാർട്ട് പേ’യുടെ 11ാം വാർഷികത്തിലാണ് കമ്പനി മൊബൈൽ സേവന സംരംഭം പ്രഖ്യാപിക്കുന്നത്. ദുബൈ ലേ മെറിയഡിനിൽ നടന്ന പരിപാടിയിൽ യു.എ.ഇ എക്സ്ചേഞ്ച് നേതൃസംഘം മൊബൈൽ എക്സ്ചേഞ്ച് അവതരിപ്പിച്ചു. യു.എ.ഇയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
പരീക്ഷണാടിസ്ഥാനത്തിൽ പ്രധാന ലേബർ ക്യാമ്പ് പ്രദേശങ്ങൾ ഉൾെപ്പടെ ദുബൈ എമിറേറ്റിൽ മൊബൈൽ എക്സ്ചേഞ്ച് സഞ്ചരിക്കും. മൊബൈൽ എക്സ്ചേഞ്ച് സന്ദർശന സമയത്ത് ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ശമ്പളം പിൻവലിക്കാനും പണമയക്കാനും സാധിക്കും.
യു.എ.ഇ എക്സ്ചേഞ്ച് എല്ലാ കാലത്തും സാേങ്കതികവിദ്യക്ക് അനുസൃതവും ഉപഭോക്തൃ കേന്ദ്രീകൃതവുമാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഒാഫിസർ പ്രമോദ് മങ്ങാട്ട് പുതിയ സംരംഭത്തിെൻറ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ദൂരെ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾ സാമ്പത്തിക ഇടപാടുകൾക്ക് പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചതിനാലാണ് മൊബൈൽ എക്സ്ചേഞ്ച് തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.