ഇന്ത്യൻ യാത്രക്കാരുടെ പ്രവേശനവിലക്ക് യു.എ.ഇ നീട്ടി
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയിലേക്ക് യാത്രാ വിലക്ക് പത്ത് ദിവസം കൂടി നീട്ടുന്നു. ഇന്ത്യയിൽ നിന്ന് മെയ് 14 വരെ യു.എ.ഇയിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്സും ൈഫ്ല ദുബൈയും അറിയിച്ചു. നേരത്തെ മെയ് നാല് വരെയായിരുന്നു യാത്രാവിലക്ക്. മറ്റ് എയർലൈനുകളും വൈകാതെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നാണ് കരുതുന്നത്. എമിറേറ്റ്സിെൻറ വെബ്സൈറ്റിൽ 14 വരെയുള്ള ടിക്കറ്റ് ബുക്കിങ് റദ്ദാക്കിയിട്ടുണ്ട്.
ഏപ്രിൽ 25 മുതലാണ് ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് പത്ത് ദിവസത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പത്ത് ദിവസത്തിന് ശേഷം പുനരാലോചിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. പത്ത് ദിവസം തികയുന്നതിന് മുൻപേ യാത്രാവിലക്ക് നീട്ടിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പെരുന്നാളിന് യു.എ.ഇയിൽ എത്താനിരുന്ന കുടുംബങ്ങൾ നാട്ടിൽ കുടുങ്ങി.
ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.