ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
text_fieldsദുബൈ: യു.എ.ഇയിലേക്ക് മടങ്ങി വരുവാൻ ആഗ്രഹിക്കുന്ന താമസ വിസയുള്ള ഇന്ത്യക്കാർക്കായി ഉടനെ സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഇൗ മാസം 12 മുതൽ 26 വരെയുള്ള തീയതികളിലെ യാത്രക്കായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. http://airindiaexpress.in വെബ്സൈറ്റ്, അംഗീകൃത ട്രാവൽ ഏജൻറുമാർ, കാൾ സെൻറർ എന്നിവ മുഖേനെ ടിക്കറ്റ് ബുക്ക് ചെയ്യാം. യു.എ.ഇയിലേക്ക് മടങ്ങിയെത്തുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൻഷിപ്പ് (െഎ.സി.എ) അല്ലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഒഫ് റസിഡൻസി ആൻറ് ഫോറിൻ അഫയേഴ്സ് അനുമതി ലഭിച്ചവർക്ക് മാത്രമാണ് ടിക്കറ്റ് എടുക്കാനാവുക.
യാത്രക്ക് 96 മണിക്കൂർ മുൻപ് ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന പി.സി.ആർ പരിശോധനാഫലം നിർബന്ധമാണ്. ഹെൽത് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം,അൽഹൊസൻ,ഡി.എക്സ്.ബി സ്മാർട്ട്ആപ്പുളും ഡൗൺലോഡ് ചെയ്തിരിക്കണം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇ വിദേശത്തു നിന്നുളള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവധിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോയ ആളുകൾക്ക് അതോടെ തിരികെയെത്താൻ കഴിയാതെയായി.
യു.എ.ഇ വ്യോമാതിർത്തികൾ തുറന്നു കൊടുക്കുകയും ഇവിടെ നിന്ന് ആളുകൾക്ക് ഇന്ത്യയിലേക്ക് പറക്കാൻ അനുമതി ലഭിക്കുകയും ചെയ്തെങ്കിലും ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കാത്തതിനാൽ നാലു മാസമായി മടങ്ങി വരാനാവാതെ ആളുകൾ നാട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. പലർക്കും ഉടനടി മടങ്ങിയെത്തി ഇവിടെ ജോലികളിൽ പ്രവേശിക്കേണ്ടതുണ്ട്. ഇതിനു പുറമെ നാട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾക്കരികിൽ എത്താൻ കഴിയാത്തസാഹചര്യവുമുണ്ടായിരുന്നു. െഎ.സി.എ അനുമതി നേടി കാത്തിരിക്കുകയും വിമാന സർവീസ് ആരംഭിക്കാത്തതു മൂലം അത് കാലഹരണപ്പെട്ടുപോവുകയും ചെയ്തവർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.