യു.എ.ഇ വിദേശകാര്യ മന്ത്രി കോവിഡ് വാക്‌സിൻ സ്വീകരിച്ചു
text_fieldsഅബൂദബി: കോവിഡ് പ്രതിരോധ വാക്സിെൻറ പരീക്ഷണത്തിൽ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ പങ്കാളിയായി.സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള വഴിയാണ് കൊറോണ വാക്‌സിനേഷനെന്ന് ആദ്യ ഡോസ് സ്വീകരിച്ച ശേഷം മന്ത്രി ട്വീറ്റ് ചെയ്തു.ചൈനയുടെ മൂന്നാം ഘട്ട വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇയിൽ 31,000 സന്നദ്ധപ്രവർത്തകർ ഇതിനകം പങ്കെടുത്തു. ഒന്നും രണ്ടും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്‌സിൻ സുരക്ഷിതമായിരുന്നു.
പങ്കെടുത്തവരിൽ 80 വയസ്സ് വരെ ആൻറിബോഡികൾ ഉൽപാദിപ്പിക്കുമെന്ന് 'ദി ലാൻസെറ്റ് ഇൻഫെക്ഷിയസ് ഡിസീസസ്' പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിരുന്നു.അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്‌യാൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ഇതിനകം വാക്സിൻ എടുത്തു. യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് കഴിഞ്ഞ മാസം വാക്സിൻ പരീക്ഷിച്ചിരുന്നു.അടിയന്തര കേസുകളിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒബയ്ദ് അൽ ഷംസിയും വാക്സിൻ പരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.