യു.എ.ഇ ഗോൾഡ് കാർഡ് ഇതിനകം ലഭിച്ചത് 400 പേർക്ക്
text_fieldsദുബൈ: യു.എ.ഇയുടെ മുന്നേറ്റത്തിന് കരുത്തു പകരുന്ന നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പ്രതിഭകൾക്കും രാജ്യത്ത് സ്ഥ ിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡൻ വിസക്ക് ഇതിനകം 400 പേർ അർഹത നേടിയതായി ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻറ് ഫേ ാറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി വ്യക്തമാക്കി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ അൽ നഹ്യാെൻറ നിർദേശാനുസരണം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ നഹ്യാൻ കഴിഞ്ഞ മാസം 21ന് പ്രഖ്യാപിച്ചതാണ് ഗോൾഡ് കാർഡ് പദ്ധതി.
യു.എ.ഇയിൽ 100 ബില്യനിലേറെ നിക്ഷേപമുള്ള വ്യവസായികൾ, റിയൽ എസ്റ്റേറ്റ് സംരംഭകർ, മെഡിക്കൽ പ്രഫഷനലുകൾ, ശാസ്ത്രജ്ഞർ എന്നിങ്ങനെ 6800 പേർക്കാണ് ആദ്യഘട്ടത്തിൽ ഗോൾഡ് കാർഡ് നൽകുക. ശാസ്ത്രജ്ഞർ, അംഗീകൃത പേറ്റൻറ് ഉള്ള നൂതന ആശയങ്ങൾ കണ്ടു പിടിച്ചവർ എന്നിവർക്ക് യു.എ.ഇയുടെ പുറത്തു നിന്നും ഗോൾഡ് കാർഡിന് അപേക്ഷിക്കാമെന്ന് ദുബൈ ഇമിഗ്രേഷൻ കാര്യാലയത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മേജർ ജനറൽ അൽ മറി പറഞ്ഞു. ഗോൾഡൻ വിസ ലഭിച്ചവർക്ക് പത്തു വർഷത്തേക്ക് വിസ പുതുക്കൽ, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ ഒന്നും വേണ്ടതില്ല.
ആറു മാസത്തിലധികം രാജ്യത്തിന് പുറത്തു കഴിഞ്ഞാൽ വിസ അസാധു ആവുകയുമില്ല. പത്തു വർഷമെന്ന് വിസ കാലാവധി രേഖപ്പെടുത്തപ്പെട്ടവർക്ക് ഇൗ കാലയളവിനു ശേഷം പുതുക്കാൻ അപേക്ഷിക്കാം. ഗോൾഡൻ വിസയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് വിസ തുടർന്നും ലഭിക്കും. ഇൗ കാലയളവിൽ ദൗർഭാഗ്യവശാൽ നിക്ഷേപകരുടെ സംരംഭങ്ങൾ തകർന്നാൽ അതു പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും.ഗോൾഡൻ കാർഡ് പദ്ധതി മുഖേനെ മികച്ച നിക്ഷേപ സൗഹൃദ സാഹചര്യം സൃഷ്ടിക്കുവാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. നിക്ഷേപകരുടെ രാഷ്ട്രമോ പ്രായമോ ലിംഗമോ പരിഗണിക്കാറില്ല.മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപ്പറേഷൻസ് എം.ഡി. ഷംലാൽ അഹ്മദ് ഉൾപ്പെടെ ഗോൾഡ് കാർഡ് റസിഡൻസി അർഹത നേടിയ വ്യവസായികളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.