യു.എ.ഇ സുവർണജൂബിലി ആഘോഷവും ആർട്സ് ഫെസ്റ്റും
text_fieldsഎസ്.ഒ.സി.വൈ.എയുടെ യു.എ.ഇ ഗോൾഡൻ ജൂബിലിയുടെയും യുവജനവാരാഘോഷത്തിെൻറയും ഉദ്ഘാടന ഭാഗമായി മേഖലയിലെ പള്ളികളിൽ പതാകയുയർത്തിയപ്പോൾ
ദുബൈ: യാക്കോബായ സിറിയൻ ക്രിസ്ത്യൻ യു.എ.ഇ സോണൽ സംഘടനയായ എസ്.ഒ.സി.വൈ.എയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യു.എ.ഇ സുവർണ ജൂബിലിയുടെയും യുവജനവാരാഘോഷത്തിെൻറയും ഉദ്ഘാടനം മേഖലയിലെ വിവിധ പള്ളികളിൽ പതാകയുയർത്തി നിർവഹിച്ചു. മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി ദുബൈ, സെൻറ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി റാസൽഖൈമ, സെൻറ് മേരീസ് യാക്കോബായ പള്ളി ഷാർജ, സെൻറ് പീറ്റേഴ്സ് യാക്കോബായ പള്ളി ഫുജൈറ, സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി അബൂദബി, സെൻറ് ജോർജ് യാക്കോബായ പള്ളി അൽഐൻ, സെൻറ് തോമസ് യാക്കോബായ പള്ളി ബദാസൈദ് എന്നിവിടങ്ങളിൽ പതാകയുയർത്തി.
ആഘോഷ സമാപനവും എസ്.ഒ.സി.വൈ.എ ആർട്സ് ഫെസ്റ്റും സെൻറ് ഗ്രിഗോറിയോസ് യാക്കോബായ പള്ളി റാസൽഖൈമയിൽ വ്യാഴാഴ്ച നടക്കുമെന്ന് എസ്.ഒ.സി.വൈ.എ വൈസ് പ്രസിഡൻറ് ഫാ. സജോ പി. മാത്യു അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.